26 April Friday
രണ്ട്‌ ഹവിൽദാർമാർ മരിച്ച സംഭവം

സുരേഷിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് അപേക്ഷ നല്‍കി

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2022
 
പാലക്കാട്
മുട്ടിക്കുളങ്ങര കെഎപി –-- 2 ബറ്റാലിയൻ ക്യാമ്പിനു സമീപം വയലിൽ രണ്ട്‌ ഹവിൽദാർമാർ മരിച്ച സംഭവത്തിൽ അറസ്റ്റിലായ സ്ഥലയുടമ എം സുരേഷിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകി. നാല് ദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെട്ടാണ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻ കോടതി–-3 അപേക്ഷ നൽകിയത്. തീരുമാനം ചൊവ്വാഴ്ചയുണ്ടാകും. 
കേസിൽ കൂടുതൽ പ്രതികളുണ്ടോ എന്നതടക്കം പൊലീസ് പരിശോധിക്കുന്നു. മൃതദേഹം പാടത്ത് കൊണ്ടുപോയിടാൻ സഹായികളുണ്ടാകാമെന്നാണ്‌ പൊലീസ് അനുമാനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top