26 April Friday

കേരളത്തിലെ ആദ്യ അന്താരാഷ്ട്ര റോളർ 
സ്‌കേറ്റിങ്‌ റിങ് മാത്തൂരിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023

മാത്തൂരിൽ റോളർ സ്‌കേറ്റിങ്‌ റിങ്ങിന്‌ റോളർ സ്‌കേറ്റിങ്‌ അസോസിയേഷൻ സംസ്ഥാന ട്രഷറർ കെ ശശികുമാർ കല്ലിടുന്നു

പാലക്കാട്
സംസ്ഥാനത്തെ റോളർ സ്‌കേറ്റിങ്‌ സ്വപ്നങ്ങൾക്ക് പുതുചിറക്‌  നൽകി ആദ്യ അന്താരാഷ്ട്ര നിലവാരത്തിലുള്ള റോളർ സ്‌കേറ്റിങ്‌ റിങ്, ഹോക്കി റിങ്‌ എന്നിവയ്‌ക്ക്‌ മാത്തൂർ തച്ചങ്കാട്ടിൽ കല്ലിട്ടു. 200 മീറ്റർ നീളത്തിലുള്ള റോളർ സ്‌കേറ്റിങ്‌ റിങ് കേരളത്തിൽ ആദ്യമാണ്‌. കേരള റോളർ സ്‌കേറ്റിങ്‌ അസോസിയേഷൻ സംസ്ഥാന ട്രഷറർ കെ ശശികുമാർ കല്ലിടൽ  നിർവഹിച്ചു. 
കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ ദേവദാസ് അധ്യക്ഷനായി. മാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രവിത മുരളീധരൻ, ജില്ലാ പഞ്ചായത്ത് അംഗം അഭിലാഷ് തച്ചങ്കാട്, പഞ്ചായത്ത്‌ അംഗം പ്രേമദാസ്, അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ. മീര, വൈസ് പ്രസിഡന്റുമാരായ അരുൾബാബു, സന്തോഷ്, സ്‌കേറ്റിങ്‌ മുൻ ദേശീയ താരം അജയ് പനമ്പറ്റ്, ശശികുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top