26 April Friday

മുഴുവൻ ആദിവാസി കുടുംബങ്ങൾക്കും അടിസ്ഥാന രേഖകൾ ലഭ്യമാക്കും: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 23, 2022
കൊല്ലങ്കോട്    
സംസ്ഥാനത്തെ മുഴുവൻ ആദിവാസി കുടുംബങ്ങൾക്കും അടിസ്ഥാന രേഖകൾ ലഭ്യമാക്കുമെന്ന്‌ മന്ത്രി കെ  രാധാകൃഷ്ണൻ പറഞ്ഞു. പറമ്പിക്കുളം  ആദിവാസി   കോളനിയിൽ പട്ടയവിതരണവും വിവിധ പദ്ധതികളുടെ ഉദ്‌ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.   വനാവകാശ നിയമ പ്രകാരം അർഹരായ എല്ലാവർക്കും ഭൂമി ലഭ്യമാക്കും. ഇതിനായി വനം, - റവന്യൂ - പട്ടികവർഗ വകുപ്പുകളുടെ ഏകോപിപ്പിച്ചുള്ള  പ്രവർത്തനം സർക്കാർ ഉറപ്പ് വരുത്തിയിട്ടുണ്ട്. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് സാധാരണക്കാരന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ കിട്ടാതിരിക്കരുത്.  ചെമ്മണാമ്പതി –-തേക്കടി വനപാത വികസനത്തിന്  എസ്റ്റിമേറ്റ് നൽകിയാൽ തുക അനുവദിക്കുന്ന കാര്യം പരിഗണിക്കും. പട്ടികവർഗ ക്ഷേമ പദ്ധതികൾക്ക് തുക ചെലവഴിച്ചാൽ മാത്രം പോര  ലക്ഷ്യം പൂർത്തികരിച്ചോ എന്ന് കൂടി പരിശോധിക്കണം.   പട്ടികവർഗ വിദ്യാർഥികളുടെ തുടർ
പഠനം ഉറപ്പുവരുത്തും. സുങ്കം ഗവ. ട്രൈബൽ വെൽഫെയർ എൽപി സ്കൂളിൽ അടുത്ത അധ്യയന വർഷംമുതൽ അഞ്ചാം ക്ലാസ് അനുവദിക്കുമെന്നും മന്ത്രി  അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top