26 April Friday
1,06,591 കുടുംബശ്രീ അംഗങ്ങൾ‌ ഗുണഭോക്താക്കൾ

മുറ്റത്തെ മുല്ലയിൽ 
337.14 കോടി വായ്‌പ

വെബ് ഡെസ്‌ക്‌Updated: Monday Feb 22, 2021

 പാലക്കാട്‌

കൊള്ളപ്പലിശക്കാരിൽനിന്ന്‌ സാധാരണക്കാരനെ രക്ഷിക്കാൻ കുടുംബശ്രീയിലൂടെ സഹകരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സർക്കാർ നടപ്പാക്കിയ ‘മുറ്റത്തെ മുല്ല’ പദ്ധതിയിൽ വിതരണം ചെയ്‌തത്‌ ‌337.14 കോടി രൂപ. 87 സഹകരണ സംഘങ്ങളിലൂടെ 1920 അയൽക്കൂട്ടങ്ങൾക്ക്‌ വായ്‌പ ലഭ്യമായി. 1,06,591 കുടുംബശ്രീ അംഗങ്ങളാണ്‌ ഗുണഭോക്താക്കൾ. 
കൂടുതൽ വായ്‌പ വിതരണം ചെയ്‌തത്‌ ആലത്തൂർ താലൂക്കിൽ, ‌94.46 കോടി രൂപ. 14 സംഘങ്ങൾ വഴി 271 അയൽക്കൂട്ടങ്ങളിലെ 19,036 പേർക്ക്‌ വായ്‌പ ലഭിച്ചു. മണ്ണാർക്കാട്‌ താലൂക്കിൽ ഒമ്പത്‌ സഹകരണ സംഘങ്ങൾ വഴി 295 അയൽക്കൂട്ടങ്ങളിലെ 20,384 പേർക്ക്‌ 68.13 കോടി രൂപ ലഭ്യമാക്കി. 
പാലക്കാട്‌ താലൂക്കിൽ 19 സംഘങ്ങളിലെ 426 കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ 14,662 പേർക്കായി 51.09 കോടി രൂപ ലഭ്യമാക്കി. ഒറ്റപ്പാലം താലൂക്കിലെ 464 അയൽക്കൂട്ടങ്ങൾക്ക്‌ 17 സംഘങ്ങൾ വഴി 47.71 കോടി രൂപ വായ്‌പ നൽകി. 22,050 പേരാണ്‌ ഗുണഭോക്താക്കൾ.
 പട്ടാമ്പി താലൂക്കിൽ 10 സംഘങ്ങൾ വഴി 23.19 കോടി രൂപ ലഭ്യമാക്കി. 293 അയൽക്കൂട്ടങ്ങളിലെ 10,094 ഗുണഭോക്താക്കളുണ്ട്‌. ചിറ്റൂരിൽ 18 സഹകരണ സംഘങ്ങൾ വഴി 171 അയൽക്കൂട്ടങ്ങളിലെ 10,386 കുടുംബശ്രീ അംഗങ്ങൾക്ക്‌ 28.95 കോടി രൂപ വിതരണം ചെയ്‌തു.
വട്ടിപ്പലിശക്കാരുടെ താവളമായിരുന്ന മങ്കര പഞ്ചായത്തിനെ കൊള്ളപ്പലിശ രഹിതമായി പ്രഖ്യാപിക്കാനായി. കുടുംബശ്രീ വഴി ലഭ്യമാക്കുന്ന വായ്‌പയ്‌ക്ക്‌ നൂറു ശതമാനമാണ്‌ തിരിച്ചടവ്‌. 2018ൽ മണ്ണാർക്കാട്‌ താലൂക്കിൽ ആരംഭിച്ച പദ്ധതി ഇപ്പോൾ‌ സംസ്ഥാനത്താകെ നടപ്പാക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top