06 May Monday

പാലക്കാട് ഐഐടിയിലെ 
5 അധ്യാപകർ ലോകശാസ്ത്രജ്ഞരുടെ 
പട്ടികയിൽ

വെബ് ഡെസ്‌ക്‌Updated: Friday Oct 20, 2023
പാലക്കാട് 
പാലക്കാട്‌ ഐഐടിയിലെ അഞ്ച് അധ്യാപകർ ലോകത്തെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടംനേടി. യുഎസിലെ സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി പുതിയതായി പുറത്തിറക്കിയ "ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിലാണ്‌ ഐഐടി അധ്യാപകരുടെ പേര്‌ ഉൾപ്പെട്ടത്‌. 
ഗവേഷണ പ്രസിദ്ധീകരണങ്ങളെ അടിസ്ഥാനമാക്കി സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി എല്ലാ വർഷവും ഡാറ്റ പ്രസിദ്ധീകരിക്കാറുണ്ട്.
ശാസ്ത്രജ്ഞരുടെ 2022 വരെയുള്ളതും 2022 ലെ മാത്രവും പ്രവർത്തനം അടിസ്ഥാനമാക്കി രണ്ട്‌ വിഭാഗങ്ങളിലായാണ്‌ പട്ടിക പ്രസിദ്ധീകരിച്ചത്. ആദ്യ വിഭാഗത്തിൽ ഐഐടി ഡയറക്ടർ പ്രൊഫ. എ ​​ശേഷാദ്രി ശേഖർ, ബയോളജിക്കൽ സയൻസസ് ആൻഡ് എൻജിനിയറിങ് വകുപ്പ് പ്രൊഫസർ ജഗദീഷ് ബേരി എന്നിവരാണ്‌ അർഹമായ സ്ഥാനങ്ങൾ നേടിയത്‌. ഈ വിഭാഗത്തിൽ 204,633 ശാസ്ത്രജ്ഞർ ലോകമെമ്പാടും അംഗീകരിക്കപ്പെട്ടു.
കഴിഞ്ഞ ഒരു വർഷത്തെ മാത്രം പ്രവർത്തനം പരിഗണിച്ച്‌ തയ്യാറാക്കിയ പട്ടികയിൽ പ്രൊഫ. ജഗദീഷ് ബേരി, കെമിസ്‌ട്രി വിഭാഗം രാമാനുജൻ ഫെല്ലൊ ഡോ. യുഗേന്ദർ ഗൗഡ് കോത്തഗിരി, കെമിസ്ട്രി ആൻഡ് ബയോളജിക്കൽ സയൻസസ് ആൻഡ് എൻജിനിയറിങ് വകുപ്പ് പിഡിബിടി രാമലിംഗസ്വാമി ഫെലോ ഡോ. പി അബ്ദുൾ റഷീദ്, ഇലക്‌ട്രിക്കൽ എൻജിനിയറിങ് വിഭാഗം അസോസിയേറ്റ് പ്രൊഫ. എം ശബരിമല മണികണ്ഠൻ എന്നിവരാണ്‌ പട്ടികയിൽ ഉൾപ്പെട്ടത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top