08 May Wednesday

വനിതാ -ശിശുവികസന
 ഓഫീസ് തുറന്നു

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

വനിതാ ശിശു വികസന വകുപ്പിന്റെ പുതിയ ഓഫീസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്‌

ജില്ലാ വനിതാ- ശിശുവികസന വകുപ്പിന്റെ ഓഫീസ് പ്രവർത്തനം സിവിൽ സ്റ്റേഷൻ ഒന്നാംനിലയിൽ ആരംഭിച്ചു. വനിതാ ശിശു വികസന വകുപ്പിന്റെ പുതിയ ജില്ലാ ഓഫീസ്, സിവിൽ സ്റ്റേഷനിലെ സ്ത്രീകളുടെ ശുചിമുറികളിലെ രണ്ട് സാനിറ്ററി നാപ്കിൻ വൈൻഡിങ് മെഷീൻ, രണ്ട് ഇൻസിനറേറ്റർ എന്നിവ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ ഉദ്‌ഘാടനം ചെയ്‌തു.  കലക്ടർ മൃൺമയി ജോഷി അധ്യക്ഷയായി. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് സിവിൽ സ്റ്റേഷനിൽ സാനിറ്ററി നാപ്കിൻ  വൈൻഡിങ്  മെഷീനും ഇൻസിനറേറ്ററും സ്ഥാപിച്ചത്. കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും നാപ്കിൻ വൈൻഡിങ്‌ മെഷീനുകളും ഇൻസിനറേറ്ററുകളും സ്ഥാപിക്കും. ഇതിന്‌ രണ്ടരലക്ഷം രൂപ ചെലവഴിക്കും. സ്ത്രീധന പീഡനം,  സ്ത്രീകൾ ഉൾപ്പെട്ട മറ്റ് കേസുകൾ എന്നിവ പരിഹരിക്കാനും ഇവിടെ സൗകര്യമുണ്ടെന്ന് ജില്ലാ വനിതാ ശിശു വികസന ഓഫീസർ പി മീര പറഞ്ഞു. ഇതോടൊപ്പം മഹിളാ ശക്തികേന്ദ്ര ഓഫീസും പ്രവർത്തിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top