26 April Friday

നിയന്ത്രണംവിട്ട് 
ഓട്ടോറിക്ഷ മറിഞ്ഞ് 
2പേര്‍ക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022
കൂറ്റനാട്
നായ കുറുകെ ചാടി നിയന്ത്രണംവിട്ട് ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ബുധൻ പകൽ  രണ്ടിന്‌  കുമ്പിടി–-ആനക്കര റോഡില്‍ പുറമതില്‍ശേരിക്കു സമീപത്തായിരുന്നു അപകടം. കുമ്പിടിയില്‍നിന്ന്‌ യാത്രക്കാരുമായി കല്ലടത്തൂരിലേക്ക് പോകുകയായിരുന്ന ഓട്ടോ റിക്ഷയാണ് അപകടത്തില്‍പ്പെട്ടത്. ഓട്ടോഡ്രൈവറും കുമ്പിടിയിലെ പത്രഏജന്റുമായ താണിക്കല്‍ നോടിയില്‍ അശോകന്‍(50),യാത്രക്കാരി കല്ലടത്തൂര്‍ സ്വദേശി ബാലന്റെ ഭാര്യ വസന്ത(50)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷയില്‍ വസന്തയുടെ ഭര്‍ത്താവ് ബാലനും മകന്‍ അഖിലും ഉണ്ടായിരുന്നു. ഇവര്‍ക്ക് പരിക്കില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top