27 April Saturday

അക്രമത്തിന്‌ പിന്നിൽ ഗൂഢാലോചന, നടപടി വേണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Friday Sep 18, 2020
പാലക്കാട്‌
കോവിഡ്‌ സമൂഹ വ്യാപനത്തിലെത്തി നിൽക്കുമ്പോൾ ജനങ്ങളുടെ ജീവൻവച്ച്‌ പന്താടുകയാണ്‌ മരണത്തിന്റെ വ്യാപാരികളായ കോൺഗ്രസുകാരെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ പ്രസ്‌താവനയിൽ പറഞ്ഞു. സമരത്തിന്റെ പേരിൽ എല്ലാവിധ കോവിഡ്‌ മാനദണ്ഡങ്ങളും ലംഘിച്ച്‌ അക്രമത്തിലേക്ക്‌ അണികളെ നയിച്ച്‌ കലാപാന്തരീക്ഷം രൂപപ്പെടുത്തിയ വി ടി ബൽറാം ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ നിയമ നടപടി സ്വീകരിക്കണം. മുഖം നഷ്ടപ്പെട്ട കോൺഗ്രസ്‌ കുട്ടികുരങ്ങൻമാരെകൊണ്ട്‌ ചുടുചോറ്‌ വാരിക്കുകയാണ്‌. ‌ജനപ്രതിനിധിയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിൽ മുൻകൂട്ടി ആസൂത്രണം ചെയ്‌തപ്രകാരം‌ പൊലീസിനെ ആക്രമിക്കുകയായിരുന്നു. 
മഹാമാരിയെ ചെറുത്ത് മരണനിരക്ക്‌ കുറയ്‌ക്കാൻ കിണഞ്ഞ്‌ ശ്രമിക്കുന്ന സംസ്ഥാന സർക്കാരിനെയും പൊലീസ്‌ സേനയെയും‌ പിന്തിരിപ്പിക്കാനാണ്‌ പ്രകോപനപരമായ സമരാഭാസങ്ങളിലൂടെ കോൺഗ്രസ്‌ ശ്രമിക്കുന്നത്‌. ‌ജനങ്ങൾ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നും താൽപ്പര്യമില്ലാതെ രാഷ്ട്രീയ പ്രേരിതമായ അക്രമ സമരം അഴിച്ചുവിട്ട്‌ സ്വൈരജീവിതവും സമാധാനവും തകർക്കാൻ ശ്രമിക്കുന്ന ക്രിമിനലുകളെ ഒറ്റപ്പെടുത്താൻ ജനാധിപത്യ വിശ്വാസികൾ തയ്യാറാകണം. അക്രമസമരത്തിന്റെ ഗൂഢാലോചനയിൽ പങ്കാളികളായ മുഴുവൻ പേരെയും നിയമത്തിന്‌ മുന്നിൽ കൊണ്ടുവരണമെന്നും സി കെ രാജേന്ദ്രൻ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top