27 April Saturday
ആർഎസ്‌എസ്‌ ഗൂഢാലോചന

സിപിഐ എമ്മാണെന്ന്‌ പറയണമെന്ന്‌ പ്രതികൾക്ക്‌ ആർഎസ്‌എസ്‌ നിർദേശം

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022

ഷാജഹാൻ വധക്കേസിൽ അറസ്‌റ്റിലായ ശിവരാജൻ, സതീഷ്‌, സുനീഷ്‌, വിഷ്‌ണു

പാലക്കാട്‌
സിപിഐ എം ലോക്കൽ കമ്മിറ്റിയംഗം ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ അറസ്‌റ്റിലായവരുടെ ആർഎസ്‌എസ്‌ ബന്ധം മറനീക്കിയതോടെ പുകമറ സൃഷ്ടിച്ച്‌ തടിയൂരാൻ സംഘപരിവാർ നീക്കം. പ്രതികളെക്കൊണ്ട്‌ സിപിഐ എം പ്രവർത്തകരാണെന്ന്‌ ആവർത്തിച്ച്‌ പറയിപ്പിച്ച്‌ ചർച്ച വഴിതിരിച്ചുവിടാനാണ്‌ നീക്കം. 
  കൊലപാതകം ഉന്നത ആർഎസ്‌എസ്‌ നേതൃത്വത്തിന്റെ ഇടപെടലിലും മാർഗനിർദേശത്തിലുമാണ്‌. കുറ്റം സിപിഐ എമ്മിനുമേൽ കെട്ടിവയ്‌ക്കുകയുമെന്ന നീചമായ നീക്കമാണ്‌ ആർഎസ്‌എസും ബിജെപിയും ആസൂത്രണംചെയ്യുന്നത്‌. നിലവിൽ സിപിഐ എമ്മുമായി ഒരുതരത്തിലും ബന്ധമില്ലാത്ത, ആർഎസ്‌എസ്‌ ശാഖയിലുൾപ്പെടെ പങ്കെടുക്കുകയും ചെയ്‌തവരാണ്‌ ഷാജഹാനെ കൊലപ്പെടുത്തിയത്‌. 
     പ്രതികൾക്ക്‌ ആയുധം എത്തിച്ചതും കൃത്യത്തിനുശേഷം ഒളിവിൽ കഴിയാൻ സഹായിച്ചതും ആർഎസ്‌എസ്‌ നേതാക്കളാണ്‌. ഇക്കാര്യം പുറത്തുവന്നതോടെ പ്രതിരോധത്തിലായ ആർഎസ്‌എസ്‌ നേതൃത്വം പ്രതികളെക്കൊണ്ട്‌ സിപിഐ എം ബന്ധം പറയാൻ നിർബന്ധിക്കുകയാണ്‌.  കുപ്രചാരണം ഒരുവിഭാഗം മാധ്യമങ്ങളും അതേപടി ഏറ്റുപിടിച്ചു.  പ്രതികളുടെ ആർഎസ്‌എസ്‌ ബന്ധം തെളിയിക്കുന്ന ചിത്രം പുറത്തുവിടാൻ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്‌ണകുമാർ കഴിഞ്ഞദിവസം വെല്ലുവിളിച്ചിരുന്നു. എന്നാൽ സിദ്ധാർഥനടക്കമുള്ളവരുടെ ചിത്രം പുറത്തുവന്നതോടെ അടവുമാറ്റി. ഈ സാഹചര്യത്തിലാണ്‌ പ്രതിയെക്കൊണ്ട്‌ സിപിഐ എം ബന്ധമുണ്ടെന്ന്‌ പറയിപ്പിച്ചത്‌. രക്ഷാബന്ധനിൽ പങ്കെടുക്കുകയും ഗണേശോത്സവം, ശ്രീകൃഷ്‌ണജയന്തി എന്നിവയുടെ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം കൊടുക്കുകയും ചെയ്യുന്നവരല്ല സിപിഐ എമ്മുകാരെന്ന്‌ ഏവർക്കും ബോധ്യമുള്ളതാണ്‌. ഇക്കാര്യം കൊട്ടേക്കാട്ടെ നാട്ടുകാർക്കും നന്നായി അറിയാം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top