26 April Friday
ഒറ്റപ്പാലം നഗരസഭാ യോഗം

അലങ്കോലപ്പെടുത്തി ബിജെപി

വെബ് ഡെസ്‌ക്‌Updated: Sunday Oct 17, 2021
ഒറ്റപ്പാലം
നഗരസഭാ കൗൺസിൽ യോഗം ബിജെപി കൗൺസിലർമാർ അലങ്കോലപ്പെടുത്തി. ശനിയാഴ്‌ച മൂന്നര മണിക്കൂറോളം തടസ്സപ്പെട്ടതോടെ യോഗം പിരിച്ചുവിട്ടു. ജനങ്ങളെ ബാധിക്കുന്ന സുപ്രധാന അജൻഡകൾ പരിഗണിക്കുന്നത്‌ ഇതോടെ മുടങ്ങി. 
യോഗം തുടങ്ങുന്നതിന്‌ തൊട്ടുമുമ്പ്‌ ബിജെപി കൗൺസിലർമാർ നൽകിയ പ്രമേയം ഉടൻ ചർച്ച ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടായിരുന്നു ബഹളം. 
അജൻഡ വായിച്ചശേഷം പ്രമേയം ചർച്ച ചെയ്യാമെന്ന് ചെയർപേഴ്സൺ കെ ജാനകീദേവി സഭയെ അറിയിച്ചു. എന്നാൽ, അജൻഡ വായിക്കാൻ തുടങ്ങിയപ്പോൾ ബിജെപി പാർലമെന്ററി പാർടി നേതാവ് എസ് ഗംഗാധരൻ ഉദ്യോഗസ്ഥന്റെ കൈയിൽനിന്ന് അജണ്ടയുടെ കോപ്പി തട്ടിപ്പറിച്ച്‌ വലിച്ചെറിഞ്ഞു.  
ബഹളം തുടർന്നതോടെ യോഗം മാറ്റിവച്ചതായി ചെയർപേഴ്സൺ അറിയിച്ചു. ഒറ്റപ്പാലം നഗരത്തിന്റെ വികസനം മുടക്കാനാണ്‌ ബിജെപി ശ്രമമെന്നും ഇത്‌ ജനങ്ങൾ തിരിച്ചറിയുമെന്നും സിപിഐ എം കൗൺസിലർമാർ പറഞ്ഞു. പിഎംഎവൈ ഗുണഭോക്താക്കളുടെ പ്രശ്‌നങ്ങൾ ഉൾപ്പെടെ പ്രധാനപ്പെട്ട 14 അജൻഡയാണ് ശനിയാഴ്ച ചർച്ചയ്‌ക്ക്‌ വന്നിരുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top