27 April Saturday

ജില്ലാ ഉദ്ഘാടനം പല്ലഞ്ചാത്തനൂർ ഗവ. എൽപി സ്‌കൂളിൽ സ്കൂള്‍ ശുചീകരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Sep 16, 2021

പല്ലഞ്ചാത്തനൂർ ഗവ. എൽപി സ്‌കൂളിലെ ശുചീകരണം കെഎസ്‌ടിഎ സംസ്ഥാന നിർവാഹക സമിതി അംഗം എം കെ നൗഷാദലി ഉദ്ഘാടനം ചെയ്യുന്നു

 ജില്ലാ ഉദ്ഘാടനം പല്ലഞ്ചാത്തനൂർ ഗവ. എൽപി സ്‌കൂളിൽ

സ്കൂള്‍ ശുചീകരണം തുടങ്ങി
 
പാലക്കാട്
കെഎസ്ടിഎ നേതൃത്വത്തിൽ ജില്ലയിലെ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാലയങ്ങൾ പൊതുജന പങ്കാളിത്തത്തോടെ നടത്തുന്ന ശുചീകരണ യജ്ഞത്തിന് തുടക്കമായി. കുഴൽമന്ദം പല്ലഞ്ചാത്തനൂർ ഗവ. എൽപി സ്‌കൂളിൽ കെഎസ്ടിഎ സംസ്ഥാന നിർവാഹകസമിതി അംഗം എം കെ നൗഷാദലി ജില്ലാ ഉദ്ഘാടനം ചെയ്തു.
മുപ്പതിനകം ജില്ലയിലെ വിദ്യാലയങ്ങളുടെ ശുചീകരണം അതത് സ്കൂളുകളിലെ അധ്യാപകരുടെയും പിടിഎയുടെയും സഹകരണത്തോടെ പൂർത്തിയാക്കും.
കെഎസ്ടിഎയ്ക്കൊപ്പം എസ്എഫ്ഐ, ഡിവൈഎഫ്ഐ സംഘടനകളും വരുംദിവസങ്ങളിൽ ശുചീകരണത്തിന്റെ ഭാ​ഗമാകും. ചില സ്കൂളുകൾ കോവിഡ് ചികിത്സാ കേന്ദ്രങ്ങളാണ്. സെപ്‌തംബർ അവസാനം രോഗികളെ ആശുപത്രികളിലേക്ക് മാറ്റും. പൂർണമായി അണുവിമുക്തമാക്കിയാണ്‌ ക്ലാസ് മുറികൾ ഒരുക്കുക. 
കോളേജുകൾ ഒക്ടോബർ നാലിന്‌ തുറക്കും. നിലവിൽ കോളേജുകളിൽ ഒന്നാം വർഷ ബിരുദ പ്രവേശനം നടക്കുകയാണ്. തിരക്ക് കഴിഞ്ഞാൽ കോളേജും പരിസരവും വൃത്തിയാക്കും.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top