27 April Saturday
പ്രവർത്തനം ഇന്നുമുതൽ

ഐഐടിയിൽ 
വായു ഗുണനിലവാര പരിശോധന

വെബ് ഡെസ്‌ക്‌Updated: Thursday Sep 16, 2021

 

 
പാലക്കാട്‌
കഞ്ചിക്കോട്‌ ഐഐടിയിൽ അന്തരീക്ഷ വായുവിന്റെ ഗുണനിലവാര പരിശോധനയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും വ്യാഴാഴ്‌ച തുടങ്ങും. വായുവിന്റെ ഗുണനിലവാരം തത്സമയം അളക്കുന്ന സംവിധാനമാണ്‌ ഒരുങ്ങിയത്‌. 
വായു മലിനമാക്കുന്ന ഘടകങ്ങൾ അളവിൽ കൂടുതലുണ്ടോയെന്നും എയർ ക്വാളിറ്റി ഇൻഡെക്‌സ്‌ വഴി വായുവിന്റെ അവസ്ഥയും ഇതിലൂടെ കണ്ടെത്താം. പരിശോധനാഫലം ഐഐടി ക്യാമ്പസിലെ മോണിറ്ററിൽ പ്രദർശിപ്പിക്കുന്നതോടൊപ്പം വായുമലിനീകരണ ബോർഡ്‌ ആസ്ഥാനങ്ങൾക്കും കൈമാറും. 
എൻവയൺമെന്റ്‌ സയൻസ്‌ ആൻഡ്‌ എൻജിനിയറിങ് സെന്ററിന്റെ സഹായത്തോടെ 1.1 കോടി രൂപ ചെലവഴിച്ചാണ്‌ വായു പരിശോധനയ്‌ക്കും കാലാവസ്ഥാ നിരീക്ഷണത്തിനും സംവിധാനമൊരുക്കിയത്‌. അന്തരീക്ഷത്തിലെ മഴ, ഈർപ്പം, മർദം, കാറ്റിന്റെ വേഗം, താപനില, ബാഷ്‌പീകരണം, മഞ്ഞിന്റെ അവസ്ഥ എന്നിവയും കണ്ടെത്താനാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top