27 April Saturday

കത്തിപ്പടർന്ന്‌ കർഷകരോഷം

വെബ് ഡെസ്‌ക്‌Updated: Thursday Oct 15, 2020
പാലക്കാട്‌
കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ ബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ അഖിലേന്ത്യാ കിസാൻ സംഘർഷ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ ഏരിയ, വില്ലേജ്‌ കേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ ഓഫീസുകൾക്കുമുന്നിലായിരുന്നു‌ പ്രതിഷേധം. 
പാലക്കാട്‌ ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിനു മുന്നിൽ കർഷക സംഘം ജില്ലാ പ്രസിഡന്റ്‌ കെ വി വിജയദാസ്‌ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. കേരള കർഷക യൂണിയൻ നേതാവ്‌ നൈസ്‌ മാത്യു സംസാരിച്ചു. 
മലമ്പുഴ പോസ്‌റ്റ്‌ ഓഫീസിനുമുന്നിൽ കർഷകസംഘം ജില്ലാ സെക്രട്ടറി ജോസ്‌ മാത്യൂസ്‌, കണ്ണാടിയിൽ കിസാൻസഭാ സംസ്ഥാന സെക്രട്ടറി വി ചാമുണ്ണി, തേനൂരിൽ കിസാൻസഭാ ജില്ലാ പ്രസിഡന്റ്‌ ശിവദാസ്‌ എന്നിവർ ഉദ്‌ഘാടനം ചെയ്‌തു. 
ചിറ്റൂർ നല്ലേപ്പിള്ളിയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ഇ എൻ സുരേഷ്‌ബാബു ഉദ്‌ഘാടനം ചെയ്‌തു. കർഷകസംഘം സംസ്ഥാന എക്സിക്യൂട്ടീവ്‌ അംഗം പി കെ സുധാകരൻ ചെർപ്പുളശേരിയിലും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി പ്രീത കുത്തനൂരിലും ശോഭന പ്രസാദ്‌ പേരൂരിലും കിസാൻ ജനതാ നേതാവ്‌ ഭാസ്‌കരൻ പിരായിരിയിലും ഉദ്‌ഘാടനം ചെയ്‌തു. മറ്റ് കിസാൻ സംഘർഷ്‌ നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു. 
താങ്ങുവില സമ്പ്രദായവും നെല്ലുസംഭരണവും തുടരുക, കർഷകച്ചന്തകൾ ഇല്ലാതാക്കരുത് എന്നീ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു പ്രക്ഷോഭം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top