26 April Friday
അപകടം സെൽഫിയെടുക്കുന്നതിനിടെ

നെല്ലിയാമ്പതി വ്യൂ പോയിന്റിൽനിന്ന്‌ വീണ്‌ വിനോദസഞ്ചാരികൾക്ക് പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 15, 2022
 
കൊല്ലങ്കോട്
നെല്ലിയാമ്പതിയിൽ മൊബൈൽഫോണിൽ സെൽഫി എടുക്കുന്നതിനിടെ സംരക്ഷണഭിത്തിയിൽനിന്ന്‌ കാൽ വഴുതി വീണ് വിനോദ സഞ്ചാരികൾക്ക് പരിക്ക്‌. തൃശൂർ വടക്കേക്കര വേലൂർ സ്വദേശികളായ ബൈജു (42),  ജോബ്(48)എന്നിവർക്കാണ് പരിക്കേറ്റത്. 
പതിനാലാംമൈൽ വ്യൂ പോയിന്റിൽ സെൽഫി എടുക്കുമ്പോഴാണ്‌ 55 അടി താഴ്ചയിലേക്ക് വീണത്‌. അപകട വിവരം അറിഞ്ഞ് പാടഗിരി പൊലീസ് സ്ഥലത്തെത്തി നെന്മാറ ഗവ. ആശുപത്രിയിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകി. തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top