26 April Friday
ജില്ലയിൽ ചികിത്സയിലുള്ളത് 299 പേര്‍

49 രോ​ഗമുക്തർ 26 പേര്‍ക്ക് കോവിഡ്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020

     

 
പാലക്കാട്
ജില്ലയിൽ ചൊവ്വാഴ്‍ച 49പേർ കോവിഡ്‌ മുക്തരായി, 26പേർക്ക് പുതുതായി േരാഗം സ്ഥിരീകരിച്ചു. യുഎഇയിൽനിന്ന്‌ എത്തിയവരാണ് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതലും. ഒരാൾക്ക് സമ്പർക്കംവഴിയാണ് രോ​ഗം. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 299 ആയി.
രോ​ഗികളുടെ വിവരങ്ങൾ
സൗദി- മൂന്ന് --– പുതുശേരി സ്വദേശി(39), ഓങ്ങല്ലൂർ സ്വദേശിയായ ഗർഭിണി(24), അലനല്ലൂർ സ്വദേശി(51).
യുഎഇ- 18 -–- കുമരംപുത്തൂർ സ്വദേശികളായ രണ്ടുപേർ (44, 27), ഓങ്ങല്ലൂർ സ്വദേശികളായ ഏഴുപേർ(25, 31 സ്ത്രീ, 31, 33, 37, 29, 22). ഇതിൽ 31 വയസ്സുകാരി ഗർഭിണിയാണ്. ‌കൊപ്പം സ്വദേശിനി(36), നെല്ലായ സ്വദേശി(51), തെങ്കര സ്വദേശി (27), കോട്ടോപ്പാടം സ്വദേശി(22), കാഞ്ഞിരപ്പുഴ സ്വദേശി(46), കാരാകുറുശി സ്വദേശി(30), വിളയൂർ സ്വദേശി(42), ചാലിശേരി സ്വദേശി(28), പട്ടഞ്ചേരി സ്വദേശി (27).
കർണാടക- രണ്ട് -- –കാരാകുറുശി സ്വദേശി (49), ഒറ്റപ്പാലം കണ്ണിയംപുറം സ്വദേശി (23).
ഒമാൻ- ഒന്ന് --– കുമരംപുത്തൂർ സ്വദേശി(46). 
കുവൈത്ത്- ഒന്ന് --– തിരുവേഗപ്പുറ സ്വദേശി(42). 
സമ്പർക്കം- ഒന്ന് -- – കോട്ടോപ്പാടം സ്വദേശി(53). 
ഇയാള്‍ മണ്ണുത്തി കാർഷിക സർവകലാശാലയിൽ ജോലി ചെയ്‍തിരുന്ന കോവിഡ് 19 സ്ഥിരീകരിച്ച ആലപ്പുഴ സ്വദേശിയുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നു. 
ഇവർക്കുപുറമേ പാലക്കാട് ജില്ലക്കാരായ നാലുപേർ മലപ്പുറത്തും രണ്ടുപേർ ഇടുക്കിയിലും മൂന്നു പേർ എറണാകുളത്തും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ചികിത്സയിലുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top