26 April Friday
സംസ്ഥാന സമ്മേളനം

സമ്മേളന വരവറിയിച്ച് 
എസ്എഫ്ഐ റാലികൾ

വെബ് ഡെസ്‌ക്‌Updated: Sunday May 15, 2022

പാലക്കാട് നഗരത്തിൽ നടത്തിയ എസ്എഫ്ഐ സംസ്ഥാന സമ്മേളന വിളംബര ജാഥ

പാലക്കാട് 

പെരിന്തൽമണ്ണയിൽ നടക്കുന്ന എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർഥം ഏരിയ കേന്ദ്രങ്ങളിൽ വിളംബര റാലികൾ നടത്തി. ജില്ലാ കേന്ദ്രത്തിൽ വിക്ടോറിയ കോളേജ് മുതൽ സ്റ്റേഡിയം ബസ്‌സ്റ്റാൻഡ്‌വരെ റാലി നടന്നു. ജില്ലാ സെക്രട്ടറി എസ് വിപിൻ ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എം മിഥുൻ അധ്യക്ഷനായി. സച്ചിൻ എസ് കുമാർ, അഭിൻ കൃഷ്ണ, പി ബി നിഖിൽ, എം അബ്രാൻ, ആർ വിസ്മയ എന്നിവർ സംസാരിച്ചു. ചിറ്റൂരിൽ സംസ്ഥാന കമ്മിറ്റി അംഗം പി ദിനനാഥ് ഉദ്‌ഘാടനം ചെയ്തു. ജെ നാദിർഷ അധ്യക്ഷനായി. വി വിചിത്ര സംസാരിച്ചു. കുഴൽമന്ദത്ത് സിപിഐ എം ഏരിയ സെക്രട്ടറി എ അനിതാനന്ദൻ ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അരുൺകൃഷ്ണ അധ്യക്ഷനായി. എൻ രശ്മി സംസാരിച്ചു. ആലത്തൂരിൽ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എച്ച് അജ്മൽ ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി പ്രബിൻ അധ്യക്ഷനായി. ചെർപ്പുളശേരിയിൽ സിപിഐ എം ഏരിയ സെക്രട്ടറി എ നന്ദകുമാർ ഉദ്‌ഘാടനം ചെയ്തു. വി പി അജ്മൽ അധ്യക്ഷനായി. മറ്റ് ഏരിയകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ വിളംബരറാലി നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top