26 April Friday
കെഎസ്‌യു –കോൺഗ്രസ് 
 ക്രിമിനലുകളെ ഒറ്റപ്പെടുത്തുക

എസ്എഫ്ഐ 
വിദ്യാർഥി പ്രതിരോധം

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022

ചിറ്റൂരിൽ നടത്തിയ എസ്എഫ്ഐ വിദ്യാർഥി പ്രതിരോധം ജില്ലാ സെക്രട്ടറി പി ദിനനാഥ് ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്‌ 
‘രക്തദാഹികളായ കെഎസ്‌യു–-കോൺഗ്രസ് ക്രിമിനലുകളെ ഒറ്റപ്പെടുത്തുക’ എന്ന മുദ്രാവാക്യമുയർത്തി എസ്എഫ്ഐ ഏരിയ കേന്ദ്രങ്ങളിൽ വിദ്യാർഥി പ്രതിരോധം സംഘടിപ്പിച്ചു. അഞ്ചു മണിക്കൂർ നീണ്ട പ്രതിരോധം ചിറ്റൂരിൽ ജില്ലാ സെക്രട്ടറി പി ദിനനാഥ് ഉദ്ഘാടനം ചെയ്തു.
തൃത്താലയിൽ ജില്ലാ പ്രസിഡന്റ് കെ എ പ്രയാൺ, പട്ടാമ്പിയിൽ സിപിഐ എം ഏരിയ സെക്രട്ടറി ടി ഗോപാലകൃഷ്ണൻ, ഒറ്റപ്പാലത്ത് സിപിഐ എം ഏരിയ സെക്രട്ടറി കെ കൃഷ്ണദാസ്, മണ്ണാർക്കാട്ട്‌ ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ സി റിയാസുദ്ദീൻ, മുണ്ടൂരിൽ സിപിഐ എം ഏരിയ സെക്രട്ടറി സി ആർ സജീവ്, ചെർപ്പുളശേരിയിൽ സിപിഐ എം ഏരിയ സെക്രട്ടറി കെ നന്ദകുമാർ, കുഴൽമന്ദത്ത് ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് കെ ഷൈജു എന്നിവർ ഉദ്ഘാടനം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top