26 April Friday
ദളിതർക്കും സ്ത്രീകൾക്കുമെതിരായ അതിക്രമം

സംയുക്ത പ്രതിഷേധം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 13, 2020

 

പാലക്കാട്‌
രാജ്യത്ത്‌ ദലിതർക്കും സ്ത്രീകൾക്കും പിന്നോക്ക വിഭാഗ-ങ്ങൾക്കും നേരെ തുടരുന്ന അതിക്രമങ്ങൾക്കും പീഡനത്തിനുമെതിരെ സിഐടിയു, കർഷകസംഘം, കർഷകത്തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുന്നു. ചൊവ്വാഴ്ച വൈകിട്ട്‌ അഞ്ചിന്‌ ഏരിയ കേന്ദ്രങ്ങളിലാണ്‌ പ്രതിഷേധം.
വടക്കഞ്ചേരി, മണ്ണാർക്കാട്, അട്ടപ്പാടി, മുണ്ടൂർ, ചെർപ്പുളശേരി ഏരിയകളിൽ കർഷകസംഘവും കൊല്ലങ്കോട്, കുഴൽമന്ദം, തൃത്താല, ചിറ്റൂർ, ശ്രീകൃഷ്ണപുരം ഏരിയക-ളിൽ കർഷകത്തൊഴിലാളി യൂണിയനും ആലത്തൂർ, പുതുശേരി, ഒറ്റപ്പാലം, പട്ടാമ്പി, പാലക്കാട് ഏരിയകളിൽ സിഐടിയുവും‌ സമരത്തിന്‌ നേതൃത്വം നൽകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top