26 April Friday

ഇന്നും മഞ്ഞ ജാഗ്രത അണക്കെട്ടുകൾ നിറയുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 13, 2020
പാലക്കാട്‌
ഒറ്റപ്പെട്ട കനത്ത മഴയ്ക്ക്‌ സാധ്യതയുള്ളതിനാൽ ചൊവ്വാഴ്‌ചയും ജില്ലയിൽ മഞ്ഞ ജാഗ്രത. 16വരെ ഇടവിട്ട്‌ മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. തിങ്കളാഴ്‌ച രാവിലെ 8.30വരെ 24 മണിക്കൂറിൽ പെയ്‌തത്‌ ശരാശരി 21.55 മില്ലീമീറ്റർ മഴയാണ്‌. 
മഴ വീണ്ടും ശക്തിപ്പെട്ടതോടെ അണക്കെട്ടുകളിലെ ജലനിരപ്പ്‌ ഉയർന്നു. മംഗലം, കാഞ്ഞിരപ്പുഴ ഷട്ടറുകൾ തുറന്നുതന്നെയാണുള്ളത്‌. 
മംഗലത്തിന്റെ ആറ്‌ ഷട്ടറുകളിൽ മൂന്നെണ്ണം രണ്ട്‌ സെന്റീമീറ്റർ വീതവും കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ മൂന്നുഷട്ടറും അഞ്ച്‌ സെന്റിമീറ്റർ വീതവും ഉയർത്തി‌.
അണക്കെട്ടുകളിലെ തിങ്കളാഴ്‌ചത്തെ ജലനിരപ്പ്‌: പരമാവധി ബ്രാ‌ക്കറ്റിൽ. ചുള്ളിയാർ151.33(154.08), കാഞ്ഞിരപ്പുഴ 95.95(97.54), മലമ്പുഴ 114.27(115.06), മംഗലം 77.43(77.88), മീങ്കര 155.4(156.36), പോത്തുണ്ടി106.81(108.20), വാളയാർ 202.44(203).
മലമ്പുഴ ഡാം ഷട്ടറുകൾ ഉയർത്തി
മലമ്പുഴ
അണക്കെട്ടിന്റെ വൃഷ്‌ടി പ്രദേശത്ത് ശക്തമായ മഴ പെയ്‌തതോടെ ഷട്ടറുകൾ ഉയർത്തി. നിലവിൽ രണ്ട് ഷട്ടർ മാത്രം 1.5 സെന്റിമീറ്റർ വീതം ഉയർത്തിയിരുന്നു. തിങ്കളാഴ്‌ച രാത്രി ഒമ്പതിനാണ്‌ നാല് ഷട്ടറും മൂന്ന് സെന്റിമീറ്റർ വീതം ഉയർത്തിയത്‌.
വാളയാർ ഡാം ഇന്ന് തുറക്കും
വാളയാർ
രണ്ടുദിവസമായി കേരള–-തമിഴ്‌നാട്‌ അതിർത്തിയിൽ മഴ കനത്തു പെയ്യുന്നതിനാൽ ഡാമിലേക്കുള്ള നീരൊഴുക്ക്‌ വർധിച്ചതിനെത്തുടർന്ന് വാളയാർ ഡാം ചൊവ്വാഴ്‌ച പകൽ 11ന്‌ തുറക്കും. രണ്ടുമാസത്തിനിടെ ഇത്‌ മൂന്നാം തവണയാണ്‌ ജലനിരപ്പ്‌ ഉയർന്നതിനെത്തുടർന്ന് ഡാം തുറക്കുന്നത്‌. 202.48 മീറ്ററാണ്‌ നിലവിലെ  ജലനിരപ്പ്‌. 203 മീറ്ററാണ്‌ ഡാമിന്റെ പരമാവധി സംഭരണശേഷി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top