09 May Thursday

റെയിൽവേ ജീവനക്കാർ ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Friday May 13, 2022

ദക്ഷിണ റെയിൽവേ എംപ്ലോയീസ്‌ യൂണിയൻ (ഡിആർഇയു) ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിആർഎം 
ഓഫീസിലേക്ക്‌ നടത്തിയ മാർച്ച് സിഐടിയു ജില്ലാ പ്രസിഡന്റ് പി കെ ശശി ഉദ്‌ഘാടനം ചെയ്യുന്നു

 പാലക്കാട്‌

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ദക്ഷിണ റെയിൽവേ എംപ്ലോയീസ്‌ യൂണിയൻ (ഡിആർഇയു) ഡിവിഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിആർഎം ഓഫീസിലേക്ക്‌ മാർച്ചും ധർണയും നടത്തി. സിഐടിയു ജില്ലാ പ്രസിഡന്റ് പി കെ ശശി ഉദ്‌ഘാടനം ചെയതു. ഡിവിഷണൽ പ്രസിഡന്റ്‌ പി ബി അനിൽകുമാർ അധ്യക്ഷനായി. 
ഡിആർഇയു ജോ. ജനറൽ സെക്രട്ടറി ആർ ജി പിള്ള, ഡിവിഷണൽ സെക്രട്ടറി കെ ഉദയഭാസ്‌കരൻ, കേന്ദ്ര വൈസ്‌ പ്രസിഡന്റ്‌ കെ ഹരിദാസ്‌, ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്‌റ്റാഫ്‌ അസോ. ദേശീയ ജോ. ജനറൽ  സെക്രട്ടറി കെ സി ജെയിംസ്‌, വേണുഗോപാൽ (ഓൾ ഇന്ത്യ സ്‌റ്റേഷൻ മാസ്‌റ്റേഴ്‌സ്‌ അസോ.), അപ്പു (റെയിൽവേ കാറ്ററിങ് ആൻഡ്‌ ജനറൽ വർക്കേഴ്‌സ്‌ യൂണിയൻ), കോൺഫെഡറേഷൻ ഓഫ്‌ സെൻട്രൽ ഗവ. എംപ്ലോയീസ്‌ ആൻഡ്‌ വർക്കേഴ്സ്‌ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ആർ കൃഷ്‌ണദാസൻ, ഡിആർഇയു അസി. ഡിവിഷണൽ സെക്രട്ടറി എം കെ സുരേഷ്‌, ഡിആർഇയു ഡിവിഷണൽ വൈസ്‌ പ്രസിഡന്റ്‌ ബേബി സ്‌മിത എന്നിവർ സംസാരിച്ചു.
ട്രേഡ്‌ യൂണിയൻ അവകാശങ്ങൾ നിഷേധിക്കുന്നത്‌ അവസാനിപ്പിക്കുക, ട്രേഡ്‌ യൂണിയൻ റഫറണ്ടം ഉടൻ നടത്തുക, എട്ടാം ശമ്പള കമീഷനെ ഉടൻ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ സമരം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top