27 April Saturday

കെഎസ്‌ആർടിഇഎ പ്രതിഷേധ ധർണ സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022

കെഎസ്‌ആർടിഇഎ ധർണ രണ്ടാംദിനം സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ കെ ദിവാകരൻ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്‌ 
കെഎസ്‌ആർടിഎംപ്ലോയിസ്‌ അസോസിയേഷൻ ജില്ലാ കേന്ദ്രത്തിൽ നടത്തുന്ന ധർണ സമാപിച്ചു. രണ്ടാംദിനം സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ കെ കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ എം സി കൃഷ്ണകുമാർ അധ്യക്ഷനായി. കെഎസ്‌ആർടിസിഇഎ സംസ്ഥാന സെക്രട്ടറി പി എസ്‌ മഹേഷ്, കെഎസ്‌ഇബിഡബ്ല്യൂഎ സംസ്ഥാന കമ്മിറ്റിയംഗം ദീപ, കെഎസ്‌ആർടിഇഎ സംസ്ഥാന കമ്മിറ്റി അംഗം പി സതീശൻ, ജില്ലാ ട്രഷറർ കെ ഗോപാലകൃഷ്ണൻ, സംസ്ഥാന വനിതാ സബ്കമ്മിറ്റി കൺവീനർ പി കെ സുമതി എന്നിവർ സംസാരിച്ചു.
എല്ലാമാസവും അഞ്ചാം തീയതിക്കകം ശമ്പളം വിതരണം ചെയ്യുക, എംപാനൽ ജീവനക്കാരെ പുനരധിവസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top