26 April Friday

കെജിഒഎ വനിതാ സെമിനാറും പഠന റിപ്പോർട്ട്‌ പ്രകാശനവും

വെബ് ഡെസ്‌ക്‌Updated: Thursday May 12, 2022

കെജിഒഎ വനിതാ സെമിനാർ മഹിളാ അസോസിയേഷൻ കേന്ദ്രകമ്മിറ്റി അംഗം കെ എസ്‌ സലീഖ ഉദ്‌ഘാടനം ചെയ്യുന്നു

പാലക്കാട്‌
കെജിഒഎ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി  നടന്ന വനിതാ സെമിനാർ  ജനാധിപത്യ മഹിള അസോസിയേഷൻ കേന്ദ്രകമ്മിറ്റി അംഗം കെ എസ്‌ സലീഖ ഉദ്‌ഘാടനം ചെയ്‌തു.   ജില്ലാ പഠന റിപ്പോർട്ട്‌ പ്രകാശനം ആസൂത്രണ കമീഷൻ അംഗം ഡോ. ജമീല ബാലൻ കെജിഒഎ സംസ്ഥാന പ്രസിഡന്റ്‌ ഡോ. എം എ നാസറിന്‌ നൽകി നിർവഹിച്ചു. ജില്ലാ പ്രസിഡന്റ്‌ പി ബി പ്രീതി അധ്യക്ഷയായി. 
ജില്ലാ വനിതാ കൺവീനർ ഡോ. വി സുമ പഠന റിപ്പോർട്ട്‌ അവതരിപ്പിച്ചു. 
ജില്ലാ ജോയിന്റ്‌ സെക്രട്ടറി ടി എസ്‌ ആശാദീപ്‌, കെജിഎൻഎ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എം ജയശ്രീ, എൻജിഒ യൂണിയൻ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ മേരി സിൽവർസ്‌റ്റൺ, കെഎസ്‌ടിഎ സംസ്ഥാന കമ്മിറ്റിയംഗം കെ അജില, ഡോ. ട്വിങ്കിൾ സുരേന്ദ്‌ എന്നിവർ സംസാരിച്ചു. 19, 20 തീയതികളിലാണ്‌  കെജിഒഎ ജില്ലാ സമ്മേളനം. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top