27 April Saturday
കെഎസ്‌കെടിയു, സിഐടിയു, കർഷകസംഘം

സാമൂഹിക് ജാഗരൺ സംഗമം 14ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022
പാലക്കാട്‌
കേന്ദ്ര സർക്കാർ ആർഎസ്‌എസ്സിന്റെ അജൻഡ നടപ്പാക്കി രാജ്യത്തെ തകർക്കുന്ന നയങ്ങൾ അടിച്ചേൽപ്പിക്കുന്നതിനെതിരെ കെഎസ്‌കെടിയു, സിഐടിയു, കർഷകസംഘം എന്നിവ ചേർന്ന്‌ 14ന്‌ സാമൂഹിക്  ജാഗരൺ സംഗമം സംഘടിപ്പിക്കും. ജില്ലയിൽ 12 ഏരിയ കേന്ദ്രങ്ങളിലും മൂന്ന്‌ ഏരിയകൾ ചേർന്ന്‌ ജില്ലാകേന്ദ്രത്തിലുമാണ്‌ സംഗമം. സ്വാതന്ത്ര്യത്തിന്‌ 75 വർഷം പൂർത്തിയാകുന്ന 14ന്‌ വൈകിട്ട്‌ അഞ്ചിനാണ്‌ പരിപാടി. 
വിലക്കയറ്റം, തൊഴിലില്ലായ്‌മ എന്നിവക്കെതിരെയും എല്ലാവർക്കും വീട്‌, ആരോഗ്യം, കാർഷികോൽപ്പന്നങ്ങൾക്ക്‌ താങ്ങുവില, തൊഴിലുറപ്പ്‌ പദ്ധതിയുടെ വിപുലീകരണം എന്നീ മുദ്രാവാക്യങ്ങളുമായാണ്‌ സംഗമം. പരിപാടിയുടെ പ്രചാരണാർഥം തിങ്കളാഴ്‌ച പഞ്ചായത്ത്‌, മുനിസിപ്പൽ പ്രദേശങ്ങളിൽ സാമൂഹിക്- ജാഗരൺ ജാഥകൾ സംഘടിപ്പിക്കും. പകൽ മൂന്നു മുതൽ വൈകിട്ട്‌ ആറുവരെയാണ്‌ കാൽനടജാഥ പര്യടനം നടത്തുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top