02 May Thursday
മലയാള ഐക്യവേദി വിദ്യാര്‍ഥി മലയാളവേദി ജില്ലാ സമ്മേളനം

കേന്ദ്ര സര്‍ക്കാരിന്റെ ഹിന്ദി 
അടിച്ചേല്‍പ്പിക്കൽ നയം തിരുത്തണം

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023

മലയാള ഐക്യവേദി വിദ്യാര്‍ഥി മലയാളവേദി ജില്ലാ സമ്മേളനം കെ ബാബു എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

 
പാലക്കാട്
കേന്ദ്ര സർക്കാരിന്റെ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമം തിരുത്തണമെന്ന് മലയാള ഐക്യവേദി വിദ്യാർഥി മലയാളവേദി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മോയൻ എൽപി സ്കൂളിൽ നടന്ന സമ്മേളനം കെ ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു. മലയാള ഐക്യവേദി സെക്രട്ടറി കെ ഹരികുമാർ അധ്യക്ഷനായി. 
ചിറ്റൂർ കോളേജിൽ എംഎ മലയാളം വിത്ത് ജേർണലിസം കോഴ്സ് അനുവദിക്കണമെന്നും കോളേജ് തലത്തിൽ ഭാഷാപഠനം ഇല്ലാതാക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 
മലയാള ഐക്യവേദി സംസ്ഥാന സമിതി അംഗം എൻ പി പ്രിയേഷ്, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ രാജീവ്, ഐക്യവേദി ജില്ലാ പ്രസിഡന്റ് എം രാജൻ, ജോയിന്റ് സെക്രട്ടറി വി വിപിൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ടി എസ് ദിവ്യ (പ്രസിഡന്റ്), എസ് ഐശ്വര്യ (വൈസ് പ്രസിഡന്റ്), വി വിപിൻ (സെക്രട്ടറി), കെ റോഷിത, പി ശ്രുതി (ജോയിന്റ്‌ സെക്രട്ടറി), എം മണികണ്ഠൻ (കൺവീനർ), സി പി ശുഭ (ട്രഷറർ).
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top