26 April Friday
സിപിഐ എം സ്‌നേഹവീട്‌ കൈമാറി

രാമനാഥന്‌ തലചായ്‌ക്കാം 
അടച്ചുറപ്പുള്ള വീട്ടിൽ

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023
 
ആലത്തൂർ
പൊട്ടിപ്പൊളിഞ്ഞ ഓട്ടുപുര ടാർപ്പായകൊണ്ട് മറച്ച്‌ ആശങ്കയോടെ ദിനരാത്രങ്ങൾ തള്ളിനീക്കിയ പാടൂർ മണക്കാട്ടെ രാമനാഥന്‌ (ശെൽവൻ) അടച്ചുറപ്പുള്ള വീട്‌ സ്വന്തമായി. സിപിഐ എം ആലത്തൂർ ഏരിയ കമ്മിറ്റി ഓഫീസായ ആർ കൃഷ്ണൻ സ്മാരക മന്ദിര നിർമാണത്തിന്റെ ഭാഗമായി പാടൂർ ലോക്കൽ കമ്മിറ്റിയാണ്‌ സ്‌നേഹവീട് നിർമിച്ചുനൽകിയത്‌. 
രാമനാഥന്‌ വെരിക്കോസ് വെയിൻ രോഗം കടുത്തതോടെ പണിക്കുപോകാൻ കഴിയാതായി. മാനസിക വെല്ലുവിളി നേരിടുന്ന ഭാര്യയും രണ്ട് പെൺമക്കളുമാണുള്ളത്. ഒരാൾ മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. ഒരു മകൾ സമീപത്തെ ബേക്കറിയിൽ ജോലി ചെയ്ത് ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്‌. ഇതിനിടയിൽ സുരക്ഷിതമായൊരു ഇടത്തേക്ക് മാറുകയെന്നത് ഈ കുഞ്ഞുകുടുംബത്തിന് സ്വപ്‌നം കാണാൻപോലും കഴിയുമായിരുന്നില്ല. ഈ സാഹചര്യത്തിലാണ്‌ സിപിഐ എം വീട്‌ നൽകാൻ തീരുമാനിച്ചത്‌. 
സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. വി കുഞ്ഞിരാമൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം വി ചെന്താമരാക്ഷൻ, ജില്ലാ കമ്മിറ്റി അംഗം വി പൊന്നുക്കുട്ടൻ, ഏരിയ സെക്രട്ടറി സി ഭവദാസൻ, കെ രജനീഷ്, കെ ശോഭന, ലോക്കൽ സെക്രട്ടറി പി സി പ്രമോദ്, അഷ്റഫ്  എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top