26 April Friday

കസ്‌തൂരിരംഗൻ റിപ്പോർട്ട്‌ ആശങ്ക പരിഹരിക്കണം: മാര്‍ ജേക്കബ് മനത്തോടത്ത്

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020
പാലക്കാട്
കസ്തൂരിരം​ഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട ആശങ്കകൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പരിഹരിക്കണമെന്ന് പാലക്കാട് ബിഷപ്‌ മാർ ജേക്കബ് മനത്തോടത്ത് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 
റിപ്പോർട്ടിന്റെ അന്തിമ വി‍ജ്ഞാപനം 31നുമുമ്പ്‌ ഇറക്കണമെന്ന് സുപ്രീംകോടതി നിർദേശം നൽകിയിരുന്നു.  ഉമ്മൻ വി ഉമ്മൻ കമീഷൻ റിപ്പോർട്ടിൽ നൽകിയ 123 ഇഎസ്ഐ വില്ലേജുകളെ സർക്കാർ ഒഴിവാക്കി.  പുതുക്കിയ ലിസ്റ്റിൽ ഒഴിവാക്കിയ 31 വില്ലേജുകളിലെ ഭൂമിക്ക് തുല്യമായ സ്ഥലം എങ്ങനെ സർക്കാർ കണ്ടെത്തുമെന്ന് വ്യക്തമാക്കണം.  
കേരളത്തിലെ 24 വന്യജീവി സങ്കേതങ്ങളോടു ചേർന്ന് അന്തരീക്ഷ പരിധിയിൽ പൂജ്യംമുതൽ ഒരു കിലോമീറ്റർവരെ പരിസ്ഥിതി ലോല പ്രദേശമാക്കാനുള്ള നീക്കം അപകടകരമാണ്. 
സൈലന്റ്‍ വാലി ദേശീയ ഉ​ദ്യാനം, ചൂലനൂർ മയിൽ സങ്കേതം എന്നിവിടങ്ങൾ എക്കോ സെൻസിറ്റീവ് സോണായി പ്രഖ്യാപിച്ചു. ഇത് ജില്ലയിലെ 11 വില്ലേജുകളെ ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
 കാഞ്ഞിരപ്പുഴ പ്ലാന്റേഴ്സ് അസോസിയേഷൻ ചെയർമാൻ കെ ടി തോമസ്, അബൂബക്കർ വാരിയങ്ങാട്ട്, ദേവരാജ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top