26 April Friday

കോൺഗ്രസ്–-എസ്ഡിപിഐ ഗൂഢാലോചനക്കെതിരെ 
സിപിഐ എം പ്രതിഷേധ കൂട്ടായ്മ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 3, 2022

സിപിഐ എം പത്തിരിപ്പാലയിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു

ഒറ്റപ്പാലം
ഇടതുപക്ഷത്തെയും -എസ്എഫ്ഐയെയും തകർക്കാനുള്ള കോൺഗ്രസ്–-എസ്ഡിപിഐ ഗൂഢാലോചനക്കെതിരെ സിപിഐ എം പത്തിരിപ്പാലയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. 
ഏരിയ സെക്രട്ടറി എസ് കൃഷ്ണദാസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് അജയകുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം ഹംസ, എം ആർ മുരളി, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ സുരേഷ്, ടി ആർ ശശി, ടി ഷിബു, പി കെ പ്രമോദ്, കെ ഭാസ്‌കരൻ, കെ ഗംഗാധരൻ, സി അബ്ദുൾ ഖാദർ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top