02 May Thursday

തമിഴ്‌നാട് കടുപ്പിക്കുന്നു; അതിര്‍ത്തി കടക്കാന്‍ 
കർശന പരിശോധന

സ്വന്തം ലേഖകൻUpdated: Monday Aug 2, 2021

വാളയാറിൽ തമിഴ്നാട് ആരോഗ്യവകുപ്പ് ആരംഭിച്ച പരിശോധന കേന്ദ്രം

പാലക്കാട് > അതിർത്തി കടക്കാൻ കർശന നിബന്ധനകളുമായി തമിഴ്നാട്. ജില്ലാ അതിർത്തികളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു. വ്യാഴാഴ്‌ച മുതൽ 72 മണിക്കൂർ മുമ്പുള്ള ആർടിപിസിആർ നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ പ്രവേശനമുള്ളുവെന്നാണ് തമിഴ്നാടിന്റെ അറിയിപ്പ്‌. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്ക് കോവിഡ് പരിശോധനയില്ലാതെ അതിർത്തി കടക്കാം. കേരളത്തിൽ പ്രതിദിന രോഗികളുടെ എണ്ണം ഇരുപതിനായിരത്തിന് മുകളിലായതോടെയാണ് അതിർത്തികളിൽ തമിഴ്നാട് നിയന്ത്രണം കടുപ്പിക്കുന്നത്.
 
നിർദേശങ്ങൾ തിങ്കളാഴ്ച മുതൽ നടപ്പാക്കും. വാളയാർ ഉൾപ്പെടെ കോയമ്പത്തൂരിലേക്ക് പ്രവേശിക്കുന്നതിനുള്ള എല്ലാ ചെക്‌പോസ്റ്റുകളിലും തമിഴ്നാട് ആരോഗ്യവകുപ്പിന്റെ പരിശോധനയുണ്ടാകും. വാളയാറിന് പുറമെ ​ഗോപാലപുരം, വേലന്താവളം, നടുപ്പുണി, മീനാക്ഷീപുരം, ​ഗോവിന്ദാപുരം, ആനക്കട്ടി  ചെക്‌പോസ്റ്റുകളിലും   പരിശോധനയുണ്ടാകും.
 
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണെങ്കിൽ രേഖ കൈയിൽ കരുതണം. സ്വകാര്യ, കെഎസ്ആർടിസി ബസുകൾ അതിർത്തി വരെ മാത്രമാണ് സർവീസ് നടത്തുന്നത്. യാത്രക്കാർ അതിർത്തി കടക്കണമെങ്കിലും നിബന്ധന പാലിക്കണം. വിവിധ ജോലികൾക്ക്‌  ദിവസവും അതിർത്തി കടക്കുന്നവരാണ് പ്രതിസന്ധിയിലായത്. ചരക്ക് ലോറികളെ പരിശോധനയിൽ തമിഴ്നാട് ഒഴിവാക്കിയിരുന്നു. സാധനങ്ങൾ എടുക്കാൻ പോകുന്ന ലോറി ഡ്രൈവർമാർക്ക് പ്രയാസമുണ്ടായിരുന്നില്ല. നിലവിലെ സാഹചര്യത്തിൽ ഇവരും ആശങ്കയിലാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top