27 April Saturday
എളമരം കരീമിന്റെ സസ്‍പെന്‍ഷന്‍

സിഐടിയു പ്രതിഷേധ 
പ്രകടനം നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021

എളമരം കരീം എംപി ഉള്‍പ്പെടെ 12 എംപിമാരെ രാജ്യസഭയില്‍ നിന്ന് സസ്പെന്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് 
സിഐടിയു പാലക്കാട് ന​ഗരത്തില്‍ നടത്തിയ പ്രകടനം

 
പാലക്കാട്
എളമരം കരീം എംപി ഉൾപ്പെടെ 12 എംപിമാരെ രാജ്യസഭയിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്ത മോദി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് സിഐടിയു പ്രകടനം നടത്തി. 
പഞ്ചായത്ത് കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധത്തിൽ നിരവധിപേർ പങ്കെടുത്തു. പാലക്കാട് ന​ഗരത്തിൽ സിഐടിയു സംസ്ഥാന കമ്മിറ്റി അം​ഗം വി സരള, ജില്ലാ വൈസ് പ്രസിഡന്റ് ടി കെ നൗഷാദ്, ജില്ലാ ജോയിന്റ്‌ സെക്രട്ടറി എം എസ് സ്‌കറിയ, ഡിവിഷൻ പ്രസിഡന്റ് പി ജി രാംദാസ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top