27 April Saturday

കുടുംബശ്രീ ജീവനക്കാരുടെ ജോലിസ്ഥിരത ഉറപ്പാക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022

കുടുംബശ്രീ എംപ്ലോയീസ് യൂണിയൻ ജില്ലാ ജനറൽ ബോഡി സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ 
ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്‌
കുടുംബശ്രീ മിഷനിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ ജോലിസ്ഥിരത ഉറപ്പാക്കണമെന്ന് കേരള സ്‌റ്റേറ്റ്‌ കുടുംബശ്രീ എംപ്ലോയീസ്‌ യൂണിയൻ(സിഐടിയു) ജില്ലാ വാർഷിക ജനറൽബോഡി ആവശ്യപ്പെട്ടു. 
സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ ഉദ്‌ഘാടനം ചെയ്‌തു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി വി ശ്രീലേഖ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി ജി ജിജിൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എ മഹേഷ്‌, സംസ്ഥാന കമ്മിറ്റിയംഗം ആർ റിജേഷ്, പി സുമലത, എസ്‌ ഗ്രീഷ്മ, ആർ കരുണാകരൻ എന്നിവർ സംസാരിച്ചു. എ പ്രത്യുഷ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ: പി വി ശ്രീലേഖ(പ്രസിഡന്റ്‌), പി സുമലത(വൈസ്‌ പ്രസിഡന്റ്‌), ജി ജിജിൻ(സെക്രട്ടറി), എസ്‌ ഗ്രീഷ്‌മ(ജോയിന്റ്‌ സെക്രട്ടറി), എ പ്രത്യുഷ(ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top