08 May Wednesday

മഹിളാ സഹായനിധിയുമായി പട്ടാമ്പി സഹ. ബാങ്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020

 

പട്ടാമ്പി

ലോക്ക്‌ ഡൗൺ സാഹചര്യത്തിൽ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവർക്ക്‌ താങ്ങായി പട്ടാമ്പി സർവീസ്‌ സഹകരണ ബാങ്ക്‌. 

‘മഹിളാ സഹായനിധി’ പേരിൽ ആരംഭിച്ച വായ്‌പാ പദ്ധതിയാണ്‌ ആശ്വാസമാകുന്നത്‌. ബാങ്കിന്റെ പ്രവർത്തന പരിധിയിൽ സ്ഥിരതാമസക്കാരായ റേഷൻ കാർഡ് ഉടമകളായ വനിതകൾക്ക്‌ രണ്ടുപേരുടെ ജാമ്യത്തിൽ 6000 രൂപ പലിശ രഹിത വായ്പ നൽകുന്നതാണ്‌ പദ്ധതി.  

ആറുമാസ കാലാവധിയിലാണ്‌ വായ്‌പ അനുവദിക്കുക. ജൂലൈ മുതൽ ഡിസംബർവരെ 1000 രൂപ വീതം തുടച്ചയായി പലിശ ഇല്ലാതെ തിരിച്ചടയ്‌ക്കാം. ഈ കാലയളവിനുള്ളിൽ തിരിച്ചടയ്‌ക്കാത്ത സാഹചര്യമുണ്ടായാൽ തുകയ്ക്ക് ഒമ്പതുശതമാനം പലിശ ഈടാക്കും. 

വായ്പ ആവശ്യമുള്ളവർ അതത് പ്രദേശത്തെ ബാങ്ക് ഡയറക്ടർമാരെ സമീപിക്കണം. 

കൂടുതൽ വിവരങ്ങൾക്ക് ബാങ്കിന്റെ ഹെഡ് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0466 22122 3 4. അവശ്യ മരുന്നുകൾ വീട്ടിൽ എത്തിച്ചുനൽകാനുള്ള സംവിധാനവും ബാങ്ക് ഒരുക്കിയിട്ടുണ്ട്. ആവശ്യമുള്ളവർക്ക്‌ 0466 22 1204, 04662217399 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top