27 April Saturday

കുടുംബശ്രീ വഴിയുള്ള മുഖ്യമന്ത്രിയുടെ സഹായഹസ്തം: ഇതുവരെ അനുവദിച്ചത് 1729.4 കോടി

റഷീദ് ആനപ്പുറംUpdated: Wednesday Jul 29, 2020

തിരുവനന്തപുരം > കുടുംബശ്രീവഴി നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാപദ്ധതിയിൽ ഇതുവരെ അനുവദിച്ചത്‌ 1729.4 കോടി രൂപ. ലോക് ഡൗൺ പ്രഖ്യാപിച്ച മാർച്ച് അവസാനമാണ് പലിശ ഭാരം ഇല്ലാതെ 2000  കോടിയുടെ വായ്പാപദ്ധതി സർക്കാർ പ്രഖ്യാപിച്ചത്.

1,87,795 അയൽക്കൂട്ടങ്ങളിലെ 21,89,682 പേർക്കാണ് ഇതുവഴി ഈടില്ലാതെ ബാങ്കുകൾ തുക നൽകിയത്‌. ബാക്കി തുകയും ഉടൻ അർഹതപ്പെട്ടവരുടെ കൈകളിൽ എത്തും. കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ ലിങ്കേജ് ബാങ്കുൾവഴിയാണ് വായ്പ നൽകുന്നത്. ഒമ്പത് ശതമാനമാണ് പലിശ. ഈ തുക മൂന്ന് ഗഡുവായി സർക്കാർ നൽകും. കുറഞ്ഞ മാസംകൊണ്ട് ഇത്രയും വലിയതുക വായ്‌പയായി അനുവദിച്ചു എന്നത്‌ പദ്ധതിയുടെ നേട്ടമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top