26 April Friday

ജലീലിന്‌ എതിരായ തെറ്റായ വാർത്ത ; ഉത്തരവാദിത്വം കാട്ടണം : ആവർത്തിച്ച് കോടതി

വെബ് ഡെസ്‌ക്‌Updated: Friday Sep 16, 2022


ന്യൂഡൽഹി
ഫെയ്സ്‌ബുക്ക്‌ കുറിപ്പിന്റെ പേരിൽ കെ ടി ജലീൽ എംഎൽഎക്കെതിരെ കേസെടുക്കാൻ നിർദേശിച്ചെന്ന്‌ തെറ്റായ വാർത്ത നൽകിയ മാധ്യമങ്ങൾ ഭാവിയിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന്‌ ഡൽഹി കോടതി.

ഉത്തരവാദിത്വബോധത്തോടെയുള്ള റിപ്പോർട്ടിങ്‌ എന്ന വലിയ കടമയെക്കുറിച്ച്‌ ബന്ധപ്പെട്ട മാധ്യമങ്ങളെ ഒരിക്കൽക്കൂടി ഓർമപ്പെടുത്തുകയാണെന്നും അഡീഷണൽ ചീഫ്‌ മെട്രോപൊളിറ്റൻ മജിസ്‌ട്രേട്ട്‌ ഹർജീത്‌ സിങ്‌ ജസ്‌പാൽ വ്യക്തമാക്കി. സംഘപരിവാർ അനുഭാവിയായ അഭിഭാഷകൻ ജി എസ്‌ മണി സമർപ്പിച്ച ഹർജി വിധി പറയാന്‍  വെള്ളിയാഴ്‌ചത്തേക്ക്‌ മാറ്റി. തെറ്റായ വാർത്ത നൽകിയ മാധ്യമങ്ങൾ തിരുത്ത്‌ നൽകിയിട്ടുണ്ടെന്ന്‌ വെള്ളിയാഴ്‌ച കോടതി മുമ്പാകെ ഹർജിക്കാരനായ ജി എസ്‌ മണിയും മാതൃഭൂമി ന്യൂസിനായി ഹാജരായ ബിജു പി രാമനും അറിയിച്ചു. തിരുത്തിന്റെ പകർപ്പുകളും ഹാജരാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top