26 April Friday

സംരംഭകർ ഹാപ്പി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023
 മലപ്പുറം
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കോട്ടക്കുന്നിൽ നടന്ന വ്യവസായ ഉൽപ്പന്ന പ്രദർശന വിപണന മേള സമാപിച്ചു. ഉൽപ്പന്നങ്ങൾ വാങ്ങാനും പരിപാടികൾ വീക്ഷിക്കാനുമായി വൻ ജനപങ്കാളിത്തമാണ് മേളയിൽ ഉണ്ടായത്. 
സംരംഭകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് പുതിയ വിപണി കണ്ടെത്താനും ആത്മവിശ്വാസം പകരുന്നതിനും മേള ഗുണംചെയ്തു. മേളയിൽ 28 ലക്ഷം രൂപയുടെ വിറ്റ് വരവും 33 ലക്ഷം രൂപയുടെ ഓർഡറുകളും സംരംഭകർക്ക് ലഭിച്ചു.  സമാപന സമ്മേളനം മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനംചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ രഞ്ജിത് ബാബു അധ്യക്ഷനായി. മാനേജർ എ അബ്ദുൽ ലത്തീഫ്, കെഎസ്എസ്ഐഎ ജില്ലാ ട്രഷറർ മുജീബ് റഹ്മാൻ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ലതിക, ഏറനാട് ഉപജില്ലാ വ്യവസായ ഓഫീസർ എം എസ് സുനിത, പെരിന്തൽമണ്ണ ഉപജില്ലാ വ്യവസായ ഓഫീസർ പി സി വിനോദ് എന്നിവർ സംസാരിച്ചു.  
മേളയിലെ മികച്ച പ്രദർശകരായി കെ ടി  സിദ്ദീഖുൽ അക്ബർ (മെയ്മ കെയർ), ഉമ്മർ (വേൾഡ് ഓഫ് സെറാമിക്സ്), മികച്ച വനിതാ പ്രദർശകയായി സുനീറ (ബിറീസ് പിക്കിൾ), മികച്ച പ്രദർശകനായി (നൂതന ഉൽപ്പന്നങ്ങൾ) സി സുനിൽ ബാബു (സി ടെക് റോബോട്ടിക് ഇന്നവേഷൻ) എന്നിവരെ തെരഞ്ഞെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top