26 April Friday

ലൈംഗിക അതിക്രമം: ലീഗ് പ്രവർത്തകൻ 
അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021
താനൂർ  
വിദ്യാർഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മുസ്ലിംലീഗ് പ്രവർത്തകൻ അറസ്‌റ്റിൽ. കെ പുരം പട്ടരുപറമ്പ് സ്വദേശി പാലക്കവളപ്പിൽ ഹനീഫയെ (54)യാണ് താനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.  വിദ്യാർഥിയുടെ രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.   വിദ്യാർഥിയെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് പീഡനത്തിന് ഇരയാക്കിയത്. ഇയാൾക്കെതിരെ മുമ്പും  പീഡന ആരോപണമുയർന്നിരുന്നു.  താനൂർ സിഐ ജീവൻ ജോർജും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മുസ്ലിംലീഗിന്റെ സജീവ പ്രവർത്തകനും സൈബർ രംഗത്ത് ഇടപെടുന്നയാളുമാണ് ഹനീഫ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top