26 April Friday

ജോലിസ്ഥിരത ഉറപ്പുവരുത്തണം

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022

കേരള സ്റ്റേറ്റ് കുടുംബശ്രീ എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ ഉദ്ഘാടനംചെയ്യുന്നു

മലപ്പുറം
കുടുംബശ്രീ കരാർ ജീവനക്കാരുടെ ജോലിസ്ഥിരതയും മിനിമം വേതനവും ഉറപ്പാക്കണമെന്ന് കേരള സ്റ്റേറ്റ് കുടുംബശ്രീ എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മലപ്പുറം സിഐടിയു സെന്ററിൽ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ സമ്മേളനം ഉദ്ഘാടനംചെയ്തു. പി കെ കല്‍പ്പന അധ്യക്ഷയായി. 
സംസ്ഥാന കമ്മിറ്റി അംഗം വി എസ് റിജേഷ് സംസാരിച്ചു. എം കെ വിഷ്ണു സ്വാഗതവും സി ആർ രാകേഷ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: പി കെ കല്‍പ്പന (പ്രസിഡന്റ്), അബ്ദുൽ മനാഫ് (വൈസ് പ്രസിഡന്റ്), എം കെ വിഷ്ണു (സെക്രട്ടറി),  ടി പി പ്രമീള (ജോ. സെക്രട്ടറി), സി ആർ രാകേഷ് (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top