27 April Saturday

ദമ്മായി 1,67,150 രൂപ ദുരിതാശ്വാസ നിധിയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 30, 2020

 

പെരിന്തൽമണ്ണ 
സ്‌നേഹവും കരുതലും വിതറിയ ബിരിയാണി ചെമ്പിൽനിന്ന്‌ നന്മയുടെ ഗന്ധം പരക്കുന്നു. മഹാമാരിയുടെ കാലത്ത്‌ മൂസക്കുട്ടി -മനഴി ചാരിറ്റബിൾ ട്രസ്റ്റ് ബിരിയാണി ഫെസ്റ്റിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച്‌ നൽകിയത്‌ 1,67,150 രൂപ‌. 8250 ബിരിയാണികൾ വിറ്റഴിച്ചു. 
ഇങ്ങനെ 6,83,800 രൂപ ലഭിച്ചു. ചെലവ്‌ കഴിച്ചുള്ള ലാഭവിഹിതമാണ്‌ നൽകിയത്‌. ജൂലൈ 15നും 19നുമായി 5000 ബിരിയാണി വിൽക്കാനാണ്‌ ട്രസ്റ്റ് തീരുമാനിച്ചത്. എന്നാൽ വലിയ സ്വീകാര്യത ലഭിച്ചു. 8250 ബിരിയാണി പെരിന്തൽമണ്ണയിലും പരിസര പ്രദേശങ്ങളിലും എത്തിച്ചു. എസ്എഫ്ഐ, ഡിവൈഎഫ്ഐ, സിപിഐ എം പ്രവർത്തകരും ക്ലബ്ബുകളും സഹകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top