27 April Saturday

എകെപിഎ 
സമ്മേളനത്തിന് ഇന്ന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022
തിരൂർ
ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എകെപിഎ)  ജില്ലാ സമ്മേളനം  ചൊവ്വാഴ്ച തിരൂരിൽ തുടങ്ങും.  രാവിലെ 9.30ന്  വാഗൺ ട്രാജഡി ടൗൺ ഹാളിൽ  ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി എക്സിബിഷനോടെയാണ്‌ ആ രംഭം. പൊതുസമ്മേളനം മന്ത്രി വി അബ്ദുറഹ്‌മാൻ ഉദ്ഘാടനംചെയ്യും. ബുധനാഴ്‌ച പ്രതിനിധി സമ്മേളനം.സമ്മേളനത്തിന്റെ  പതാക മുൻ ജില്ലാ സെക്രട്ടറി മുരളി കുണ്ടൂരിന്റെ വീട്ടിൽനിന്ന് അദ്ദേഹത്തിന്റെ പത്നി സരസ്വതിയിൽനിന്ന്‌ ജില്ലാ പ്രസിഡന്റ്‌ ഗഫൂർ റിനി ഏറ്റുവാങ്ങി.  ജിതീഷ് കുറുമ്പൂർ,  മാധവൻ സംഗീത്, സുകുമാരൻ പച്ചാട്ടിരി,  മസൂദ് മംഗലം, ‌ സജിത്ത് ഷൈൻ, രാജൻ പറവണ്ണ, റിയാസ് ബാബു, അൻവർ സൈൻ, സുധീർ കാവിലക്കാട് എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top