26 April Friday

63 അടുക്കളകൾ, 5367 പൊതികൾ

വെബ് ഡെസ്‌ക്‌Updated: Saturday Mar 28, 2020
മലപ്പുറം
തദ്ദേശ സ്ഥാപനങ്ങൾ കുടുംബശ്രീയുമായി ചേർന്ന് ആരംഭിച്ച സാമൂഹ്യ അടുക്കളകൾ ജില്ലയിൽ സജീവം. 
പഞ്ചായത്തുകളും നഗരസഭകളും കേന്ദ്രീകരിച്ച്‌ ഭക്ഷണ വിതരണം പുരോഗമിക്കുകയാണെന്ന്  കലക്ടർ ജാഫർ മലിക് അറിയിച്ചു. 63 സാമൂഹിക അടുക്കളകൾ പ്രവർത്തനം ആരംഭിച്ചു. ഇതുവഴി വെള്ളിയാഴ്‌ച 5367 ഭക്ഷണപ്പൊതികൾ വിതരണംചെയ്തു. കുടുംബശ്രീ പ്രവർത്തകർ ഭക്ഷണം പാകംചെയ്‌ത്‌ പൊതികളാക്കി തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് കൈമാറിയാണ് അർഹരായവരിലേക്ക് എത്തിക്കുന്നത്. 
   ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും സാമൂഹ്യ അടുക്കളകൾ സജ്ജമാക്കി വരികയാണെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഇ വി രാജൻ പറഞ്ഞു. അതിഥി തൊഴിലാളികൾക്ക്‌ ഭക്ഷണ കിറ്റുകളുടേയും വിതരണം ആരംഭിച്ചു. 12 പഞ്ചായത്തുകളിലായി 165 കിറ്റുകളാണ്  വിതരണംചെയ്തത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top