26 April Friday

നാൾ കുറിച്ചു; ഇനി അങ്കച്ചൂട്‌

സ്വന്തം ലേഖകൻUpdated: Saturday Feb 27, 2021

 

 
മലപ്പുറം
തീയതി കുറിച്ചതോടെ ജില്ലയും തെരഞ്ഞെടുപ്പ്‌ ചൂടിലേക്ക്‌. 16 നിയമസഭാ മണ്ഡലങ്ങൾക്ക്‌ പുറമേ മലപ്പുറം ലോക്‌സഭാ ഉപ തെരഞ്ഞെടുപ്പുമുണ്ട്‌. സംസ്ഥാനത്ത്‌ എറ്റവും അധികം നിയമസഭാ മണ്ഡലങ്ങളുള്ള ജില്ലയാണ്‌ മലപ്പുറം. നിലവിൽ എൽഡിഎഫിന്‌ നാല്‌ സീറ്റാണുള്ളത്‌. സർക്കാരിന്റെ വികസനനേട്ടങ്ങളേറെയുണ്ട്‌ മലപ്പുറത്തിന്‌. ഇക്കുറി മാറ്റത്തിന്റെ കാറ്റ്‌ കൂടുതൽ ആഞ്ഞുവീശുമെന്ന പ്രതീക്ഷയിലാണ്‌ ഇടതുപക്ഷം. സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ നയിച്ച വികസന മുന്നേറ്റ ജാഥ ജില്ലയിലെ എൽഡിഎഫ്‌ പ്രവർത്തകരെയാകെ തെരഞ്ഞെടുപ്പിന്‌ സജ്ജരാക്കിയാണ്‌ കടന്നുപോയത്‌.യൂത്‌ ലീഗിന്റെ കത്വ–- ഉന്നാവ ഫണ്ട്‌ തിരിമറിയും പ്രളയഫണ്ട്‌ വെട്ടിപ്പും മുസ്ലിംലീഗിനെയും യുഡിഎഫിനെയും അങ്കലാപ്പിലാക്കുന്നു‌. കോൺഗ്രസിനുള്ളിൽ സീറ്റ്‌ തർക്കവും രൂക്ഷമാണ്‌. നിലമ്പൂർ സീറ്റിനായാണ്‌  പ്രധാന പോര്‌. മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്തും ഡിസിസി പ്രസിഡന്റ്‌ വി വി പ്രകാശുമാണ്‌ നിലമ്പൂരിനായി പിടിമുറുക്കിയിരിക്കുന്നത്‌. ജില്ലയിലെ എൽഡിഎഫ്‌ സംവിധാനം കെട്ടുറപ്പോടെ പ്രവർത്തിക്കുമ്പോൾ യുഡിഎഫിൽ ലീഗിന്റെ ഏകാധിപത്യത്തിനെതിരെ കോൺഗ്രസ്‌ അടക്കമുള്ള കക്ഷികൾക്ക്‌ അടുത്ത അമർഷമുണ്ട്‌. 
യുഡിഎഫ്‌ ഭരണകാലത്ത്‌ ജില്ലയിൽനിന്ന്‌ നിരവധി മന്ത്രിമാർ ഉണ്ടായിരുന്നിട്ടും കാര്യമായ വികസനം കൊണ്ടുവരാൻ കഴിഞ്ഞിരുന്നില്ല. 
എന്നാൽ രാഷ്‌ട്രീയത്തിന്‌ അതീതമായി ജില്ലയിലെ എല്ലാ ഭാഗത്തും എൽഡിഎഫ്‌ ഭരണകാലത്ത്‌ വികസനം എത്തി. എൽഡിഎഫ്‌ സർക്കാരിന്റെ വികസന നേട്ടങ്ങളെയും കിഫ്‌ബി പദ്ധതിയെയും യുഡിഎഫ്‌ എംഎൽഎമാർ പ്രശംസിക്കുന്ന സാഹചര്യമാണ്‌.  തികഞ്ഞ ആത്മവിശ്വാസത്തോടെയാകും എൽഡിഎഫ്‌ തെരഞ്ഞെടുപ്പിന്‌ ഇറങ്ങുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top