26 April Friday
സംഘാടക സമിതിയായി

അന്തർ സർവകലാശാലാ 
വാട്ടർപോളോ ചാമ്പ്യൻഷിപ്പ് കലിക്കറ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022
 
തേഞ്ഞിപ്പലം
അഖിലേന്ത്യാ അന്തർ സർവകലാശാലാ വാട്ടർപോളോ ചാമ്പ്യൻഷിപ്പ്‌  ജൂലൈ ആറുമുതൽ എട്ടുവരെ കലിക്കറ്റ്‌ സർവകലാശാലാ നീന്തൽക്കുളത്തിൽ നടക്കും.  നാല് സോണുകളിൽനിന്നായി മുപ്പതോളം ടീമുകൾ പങ്കെടുക്കും. സംഘാടക സമിതി രൂപീകരിച്ചു. 
വൈസ് ചാൻസലർ ഡോ. എം കെ ജയരാജ് അധ്യക്ഷനായി. സിൻഡിക്കറ്റംഗം ടോം കെ തോമസ്, കായികവകുപ്പ് മേധാവി ഡോ. വി പി സക്കീർ ഹുസൈൻ, ഫിനാൻസ് ഓഫീസർ ജുഗൽ കിഷോർ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. എം ആർ ദിനു, അസി. ഡയറക്ടർ ഡോ. കെ  ബിനോയ്, പബ്ലിക് റിലേഷൻസ് ഓഫീസർ സി കെ  ഷിജിത്ത്  എന്നിവർ സംസാരിച്ചു. 
ഭാരവാഹികൾ:  ഡോ. എം കെ ജയരാജ് (ചെയർമാൻ), ഡോ. ഇ കെ സതീഷ്  (ജനറൽ കൺവീനർ).
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top