27 April Saturday

സമ്മതിദായക ദിനാചരണം

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023
മലപ്പുറം
ജില്ലാ തെരഞ്ഞടുപ്പ് വിഭാഗം 13–--ാം ദേശീയ സമ്മതിദായക ദിനാചരണം സംഘടിപ്പിച്ചു. കലക്‌ടർ വി ആർ പ്രേംകുമാർ ഉദ്ഘാടനംചെയ്‌തു. ഡെപ്യൂട്ടി കലക്‌ടർ എ രാധ അധ്യക്ഷയായി. കലക്ടറുടെ നേതൃത്വത്തിൽ സമ്മതിദായക പ്രതിജ്ഞയെടുത്തു. തെരഞ്ഞടപ്പ് കമീഷൻ ഗാനവും പ്രദർശിപ്പിച്ചു.ബൂത്ത് തലത്തിൽ ഇലക്ഷൻ ഐഡി  ആധാറുമായി പൂർത്തിയാക്കിയ  ബിഎൽഒമാരെയും മികച്ച പ്രവർത്തനം നടത്തിയവരെയും  ക്വിസ് മത്സര വിജയികളെയും ആദരിച്ചു.
അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എൻ എം മെഹറലി, ടി മുരളി, പി റഷീദ് ബാബു, ടി പി സജീഷ്, സി പ്രവീൺ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top