27 April Saturday
മേള ഇന്ന്‌ തുടങ്ങും

കാണാം വാങ്ങാം ഉൽപ്പന്നങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023
 
മലപ്പുറം
വ്യവസായ വാണിജ്യ വകുപ്പിന്റെ ഉൽപ്പന്ന പ്രദർശന വിപണന മേളയ്‌ക്ക്‌ വ്യാഴാഴ്‌ച തുടക്കമാകും. 29 വരെ മലപ്പുറം കോട്ടക്കുന്നിലാണ്‌ മേള. സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭകരുടെ ഉൽപ്പന്നങ്ങൾക്ക്‌ വിപണി കണ്ടെത്തുകയാണ്‌ ലക്ഷ്യം. ജില്ലാ വ്യവസായ കേന്ദ്രം, ഏറനാട്‌, പെരിന്തൽമണ്ണ താലൂക്ക്‌ വ്യവസായ ഓഫീസ്‌ എന്നിവയുടെ ആഭിമുഖ്യത്തിലാണ്‌ മേള. വ്യാഴം വൈകിട്ട്‌ നാലിന്‌ പി ഉബൈദുള്ള എംഎൽഎ ഉദ്‌ഘാടനംചെയ്യും. ആറിന്‌ സയ്യദ്‌ അബാൻ നയിക്കുന്ന ഗസൽ സന്ധ്യ, വെള്ളി രാത്രി ഏഴിന്‌ ഗാനമേള, 28ന്‌ വൈകിട്ട്‌ 4.30ന്‌ ഡാൻസ്‌ ഫ്യൂഷൻ, 29ന്‌ രാത്രി ഏഴിന്‌ തണൽ നാടൻപാട്ട്‌ എന്നിവയുണ്ടാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top