26 April Friday

എന്താ സ്‌പെയ്‌നിന്റെ പാച്ചില്‌...

ബഷീർ അമ്പാട്ട്‌Updated: Friday Nov 25, 2022

കൊണ്ടോട്ടിയിലെ ആദ്യകാല ഫുട്ബോൾ താരം മെയ്തീൻകുട്ടിയുടെ നേതൃത്വത്തിലുള്ള ഫുട്ബോൾ ചർച്ച

കൊണ്ടോട്ടി
‘‘അതൊരു കളിതന്നേരുന്നു കുട്ട്യാളേ... സ്‌പെയ്നിന്റെ തളരാത്ത പാച്ചിലുണ്ടല്ലൊ.. കാണേണ്ടത് തന്നെ’’.  സ്‌പെയിൻ –-കോസ്‌റ്ററിക്ക മത്സരത്തെക്കുറിച്ച് കൊണ്ടോട്ടിയിലെ ആദ്യകാല ഫുട്ബോൾ കളിക്കാരൻ കാഞ്ഞിരപറമ്പ് മങ്ങാട്ട് കളത്തിങ്ങൽ മെയ്‌തീൻകുട്ടി. മകൻ ഫൈസൽ ബാബുവും അനിയൻ ബീരാൻകുട്ടിയും കേൾവിക്കാരായി. ലോകകപ്പ് ഫുട്ബോൾ ഞങ്ങൾക്ക്‌ കൊണ്ടോട്ടി നേർച്ചപോലെ ഉത്സവമാണ്‌. പ്രായത്തിന്റെ അവശതയുണ്ടെങ്കിലും ഒരു കളിപോലും കാണാതിരുന്നിട്ടില്ല.
 ‘ഗ്രൗണ്ട് നിറയെ സ്‌പെയിൻ നിറഞ്ഞില്ലേ. കജ്ജുംകെട്ടി നോക്കിനിക്കാനേ കോസ്റ്ററിക്കക്ക് കഴിഞ്ഞുള്ളൂ. അഞ്ച് ഗോളടിച്ചപ്പം ഞാൻ ഉറങ്ങിപ്പോയി. രാവിലെ കുട്ട്യോള് പറഞ്ഞ്‌, ഏഴെണ്ണം ആയെന്ന്‌’. 
സംസാരത്തിനിടെ കമ്പത്ത് ഇബ്രാഹിമും  ശ്രീനിയും കയറിവന്നു. ഇതോടെ ചർച്ച കത്തിക്കയറി. ‘ഗംഭീര കളിയും അതിഗംഭീര ഗോളുകളും,’ ബീരാൻകുട്ടി ശരിവച്ചു. ‘ഒത്തിണക്കമുള്ള പാസാണ്‌ ആ കളീന്റെ രസം. ആ ശൈലിയിൽ കോസ്‌റ്ററിക്കക്ക് അടിതെറ്റി. സ്‌പെയിനി​ന്റെ കളിയൊക്കെ പിടിച്ചു, എന്നാലും ഞാൻ ബ്രസീലിന്റെ കൂടെയാണ്‌’–- മൊയ്തീൻകുട്ടി പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top