26 April Friday

എം ഗോവിന്ദന് സ്മരണാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023
എടപ്പാൾ
ജില്ലാ ലൈബ്രറി കൗൺസിലും തവനൂർ പഞ്ചായത്ത് ഗ്രന്ഥശാലാ സമിതിയും സംയുക്തമായി  അന്ത്യാളംകൂടം എസ്എസ് യുപി സ്കൂളിൽ സംഘടിപ്പിച്ച എം ഗോവിന്ദൻ സ്മരണാഞ്ജലി  കെ ടി ജലീൽ എംഎൽഎ ഉദ്ഘാടനംചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ എ ശിവദാസൻ അധ്യക്ഷനായി. എം പി സുരേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി  പി വി പ്രകാശ്, എസ് എസ് ദിനേഷ്, എം ജയരാജ്, എ പി പത്മിനി  എന്നിവർ സംസാരിച്ചു. തവനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ടി വി ശിവദാസ് സ്വാഗതവും  ഗ്രന്ഥശാലാ സമിതി കൺവീനർ എ ടി മണികണ്ഠദാസ് നന്ദിയും പറഞ്ഞു.   
"എം ഗോവിന്ദന്റെ കാവ്യ പ്രപഞ്ചം' സെമിനാർ പ്രൊഫ. വിജു നായരങ്ങാടി ഉദ്ഘാടനംചെയ്തു.  ടി പി സുബ്രഹ്മണ്യൻ  പ്രഭാഷണം നടത്തി. "എം ഗോവിന്ദൻ ആധുനിക മലയാള സാഹിത്യത്തിന്റെ വഴികാട്ടി' സെമിനാർ ഡോ. ഇ എം സുരജ ഉദ്ഘാടനംചെയ്തു. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ്‌ വി വി രാമകൃഷ്ണൻ അധ്യക്ഷനായി. വൈഗ, അഖില, വൈഷ്ണവ്, സിദ്ധാർഥ് എന്നിവർ എം ഗോവിന്ദന്റെ  കവിതകൾ ആലപിച്ചു.  കെ ഗോപിദാസ് സംസാരിച്ചു.  പി സുധാകരൻ സ്വാഗതവും സുനിത അരവിന്ദ് നന്ദിയും പറഞ്ഞു.  
കവിസമ്മേളനം എടപ്പാൾ സി  സുബ്രഹ്മണ്യൻ ഉദ്ഘാടനംചെയ്തു. ടി വി ശൂലപാണി, പി വി നാരായണൻ, നന്ദൻ, ധന്യ ഉണ്ണികൃഷ്ണൻ, നാരായണൻ നീലമന, മുരളി വിരിത്തറയിൽ, ജയേന്ദ്രൻ മേലഴിയം, അരവിന്ദ് വട്ടംകുളം, ഇബ്രാഹിം പൊന്നാനി, താജ് ബക്കർ, ആരിഫ, നീന ജനീവ്, സുനിത അരവിന്ദ് എന്നിവർ കവിതചൊല്ലി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top