06 May Monday
‘വി ദ പീപ്പിൾ ഓഫ്‌ ഇന്ത്യ ’

പൊന്നാനിയിൽ സാംസ്‌കാരിക 
മഹോത്സവത്തിന്‌ തുടക്കം

സ്വന്തം ലേഖകൻUpdated: Monday Oct 23, 2023

പൊന്നാനിയിൽ ‘വി ദ പീപ്പിൾ ഓഫ് ഇന്ത്യ’ ദേശം–- ദേശീയത–- പ്രതിരോധം സംവാദ പരിപാടി 
എളമരം കരീം എംപി ഉദ്‌ഘാടനംചെയ്യുന്നു

 പൊന്നാനി 

സംവാദങ്ങളും പുസ്‌തക പ്രകാശനവും കലാസന്ധ്യകളുമായി പൊന്നാനിയിൽ സാംസ്കാരിക മഹോത്സവത്തിന് തുടക്കം.  പാട്ടും പറച്ചിലും ഭക്ഷ്യമേളയും പ്രദർശനവും കലാവിഷ്‌കാരങ്ങളുമായി പൊന്നാനി എവി ഹയർ സെക്കൻഡറി സ്‌കൂളിൽ രാഷ്ട്രീയ–- സാമൂഹിക–- സാംസ്കാരിക–- കലാപ്രവർത്തകരെല്ലാം ഒത്തുകൂടി. 
 നൈതൽ ബുക്സ് പൊന്നാനി സംഘടിപ്പിക്കുന്ന ഇ ജയകൃഷ്ണന്റെ  ‘പാട്ടി​ന്റെ വഴികൾ’  പുസ്തക പ്രകാശനത്തിന്റെ ഭാഗമായാണ്‌  ‘വി ദ പീപ്പിൾ ഓഫ് ഇന്ത്യ’ ദേശം –-ദേശീയത –-പ്രതിരോധം ആസ്‌പദമാക്കിയുള്ള സംവാദ പരിപാടി.
ചടങ്ങ്‌  എളമരം കരീം എംപി ഉദ്‌ഘാടനംചെയ്‌തു. പ്രൊഫ. എം എം നാരായണൻ അധ്യക്ഷനായി. നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌  അഡ്വ. ഇ സിന്ധു, വി പി പ്രബീഷ് എന്നിവർ സംസാരിച്ചു. സി പി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.
തുടർന്ന് ‘ഫാസിസം ജനാധിപത്യം പ്രതിരോധം’  വിഷയത്തിൽ പി എൻ ഗോപീകൃഷ്ണന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ പുസ്തകത്തെ ആസ്പദമാക്കി നടന്ന സെമിനാർ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനംചെയ്തു. മാധ്യമ പ്രവർത്തകൻ ശ്രീജിത്ത് ദിവാകരൻ അധ്യക്ഷനായി. സുനിൽ പി ഇളയിടം, തമിഴ് കവിയും മാധ്യമ പ്രവർത്തകയുമായ കവിൻ മലർ, കെ കെ ഷാഹിന എന്നിവർ സംസാരിച്ചു. പൊന്നാനി നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ ടി മുഹമ്മദ് ബഷീർ സ്വാഗതവും സുകേഷ് രാജ് നന്ദിയും പറഞ്ഞു. 
ഉച്ചക്കുശേഷം  ‘സോഷ്യൽ മീഡിയ ഉള്ളടക്കം, മൂലധനം രാഷ്ട്രീയം’ വിഷയത്തിൽ  സംവാദം നടന്നു.  മാധ്യമ പ്രവർത്തകൻ പി കെ ശ്യാം കൃഷ്ണൻ മോഡറേറ്ററായി. മാധ്യമ പ്രവർത്തകരായ എം പി ബഷീർ, ഇ സനീഷ്, ഹർഷൻ, മനീഷ് നാരായണൻ, ഷെഫീഖ് താമരശേരി,  ഒ രാധിക, കെ വി നദീർ എന്നിവർ സംസാരിച്ചു. റിയാസ് പഴഞ്ഞി സ്വാഗതവും ദിൽഷാദ് കബീർ നന്ദിയും പറഞ്ഞു.
വൈകിട്ട് നടന്ന  ‘ഉതക്കം ’ സൂഫി പാട്ടും പറച്ചിലും പരിപാടി ടി കെ ഹംസ ഉദ്ഘാടനംചെയ്തു. പ്രൊഫ. എം എച്ച് ഇല്യാസ് അധ്യക്ഷനായി. എ പി അഹമ്മദ്, ഡോ. ഷംസാദ് ഹുസൈൻ എന്നിവർ സംസാരിച്ചു. ഫസീല തരകത്ത് സ്വാഗതവും തേജസ് കെ ജയൻ നന്ദിയും പറഞ്ഞു. തുടർന്ന് ദബ്സിയും സംഘവും അവതരിപ്പിച്ച സംഗീതവിരുന്നോടെ ആദ്യ ദിനം സമാപിച്ചു.  
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top