26 April Friday

നിർമാണ തൊഴിലാളി യൂണിയൻ *ജില്ലാ സമ്മേളനം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022

നിർമാണ തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുയോഗം കെ ടി ജലീൽ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

കൊണ്ടോട്ടി
വമ്പിച്ച തൊഴിലാളി പ്രകടനത്തോടെയും പൊതു സമ്മേളനത്തോടെയും നിർമാണ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനത്തിന് സമാപനം. വൈദ്യർ അക്കാദമി പരിസരത്തുനിന്നും ആരംഭിച്ച റാലിയിൽ നൂറുകണക്കിന് തൊഴിലാളികൾ അണിനിരന്നു.  പ്രകടനം പൊതു സമ്മേളന നഗരിയായ കൊണ്ടോട്ടി സ്റ്റാർ ജങ്‌ഷനുസമീപം പ്രത്യേകം സജ്ജമാക്കിയ മൈതാനിയിലെ അറ്റാശേരി മുഹമ്മദ് മാസ്റ്റർ നഗറിൽ സമാപിച്ചു.
തുടർന്ന് ചേർന്ന പൊതുസമ്മേളനം കെ ടി ജലീൽ എംഎൽഎ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ കെ ജയരാജ് അധ്യക്ഷനായി. അഖിലേന്ത്യാ ജനറൽ സെക്രട്ടറി വി ശശികുമാർ, സിപിഐ എം എരിയാ സെക്രട്ടറി എൻ പ്രമോദ് ദാസ് എന്നിവർ സംസാരിച്ചു. അതുൽ നറുകരയുടെ നേതൃത്വത്തിൽ കലാവിരുന്നും അരങ്ങേറി.
സമാപന ദിവസമായ വ്യാഴാഴ്‌ച ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ ചർച്ചക്ക് മറുപടി പറഞ്ഞു. സിഐടിയു നേതാക്കളായ വി ശശികുമാർ, വി പി സോമസുന്ദരൻ, പി ആർ രാധാകൃഷ്ണൻ  എന്നിവര്‍ സംസാരിച്ചു. 59 അംഗ ജില്ലാ കമ്മിറ്റിയെയും 152 അംഗ ജില്ലാ ജനറൽ കൗൺസിലും 19 അംഗ ഭാരവാഹികളെയും സമ്മേളനം തെരെഞ്ഞെടുത്തു. കെ ബാലകൃഷ്‌ണൻ നന്ദി പറഞ്ഞു.

നദികളിലെ മണൽ ശേഖരിച്ച് നിർമാണ *ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തണം
കൊണ്ടോട്ടി
 ഡാമുകളിലും നദികളിലും അടിഞ്ഞുകൂടിയ മണൽ ശേഖരിച്ച് നിർമാണ ആവശ്യങ്ങൾക്ക് ലഭ്യമാക്കണമെന്ന് നിർമാണ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മണൽ അടിഞ്ഞുകൂടിയതിന്റെ ഭാഗമായി ഡാമുകളുടെ ജലസംഭരണശേഷിയും നദികളുടെ സുഗമമായ ജല നിർഗമന ശേഷിയും ഉപയോഗപ്പെടുത്താനാവുന്നില്ല. വെള്ളപ്പൊക്കത്തിനും നദികൾ കരകവിഞ്ഞൊഴുകി നാശനഷ്ടങ്ങളുണ്ടാകുന്നതും പതിവായിരിക്കുകയാണ്. മണൽ ലഭ്യമാക്കുന്നത് വഴി വലിയ തോതിൽ മലയിടിച്ചിലുണ്ടാക്കുന്ന എം സാന്റിന്റെ  അളവ് കുറയുകയും അതുവഴിയുള്ള പാരിസ്ഥിതിക ആഘാതങ്ങൾ ഇല്ലാതാക്കാനും കഴിയും.
 ഇത്തരം സാഹചര്യങ്ങൾ തിരിച്ചറിഞ്ഞ് മണൽ ശേഖരണത്തിനുള്ള നടപടിയുമായി മുന്നോട്ട് പോകണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top