11 May Saturday

അംഗീകാര നിറവിൽ ബിപി അങ്ങാടി 
ജിവിഎച്ച്എസ്എസ്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021
തിരൂർ
പൊതുവിദ്യാഭ്യാസ വകുപ്പ് വിഎച്ച്എസ്ഇ വിഭാഗത്തിൽ 2020 –-21 വർഷത്തെ ജില്ലയിലെ മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള അവാർഡ് ബിപി അങ്ങാടി ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ യൂണിറ്റിന്‌. 
 ശ്രദ്ധേയമായ നിരവധി പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് അവാർഡ്.
 "സ്നേഹസഞ്ജീവനി" പദ്ധതിയുടെ ഭാഗമായി കിടപ്പുരോഗികൾക്ക് മരുന്നുകളും ഊന്നുവടികളും വിതരണംചെയ്‌തു. കോവിഡ് കാലത്തെ പൊതുപരീക്ഷയ്ക്ക് അഞ്ഞൂറോളം വിദ്യാർഥികളുടെ ഉപയോഗത്തിനായി മാസ്കുകൾ നിർമിച്ച് വിതരണംചെയ്തു. കോവിഡ് പ്രതിരോധത്തിൽ പ്രധാന പങ്ക് വഹിച്ച റൂട്ട് മാപ്പ് തയ്യാറാക്കുന്നതിന് സഹായകമായ "ബ്രേക്ക് ദി ചെയിൻ ഡയറി" വ്യാപാരശാലകളിലും ടാക്സി, ഓട്ടോ ഡ്രൈവർമാർക്കും വിതരണംചെയ്‌തു. മാനസിക, ശാരീരിക പ്രശ്നങ്ങൾ നേരിടുന്നവർക്കായി സ്കിൽ ഓറിയന്റേഷൻ പ്രോഗ്രാമുകളും നടത്തി. 
 സ്വന്തമായി വീടില്ലാത്ത യൂണിറ്റിലെ വിദ്യാർഥിനിക്ക് വീട് നിർമിക്കുന്ന "സഹപാഠിക്കൊരു സ്നേഹവീട്' പദ്ധതിക്ക് തുടക്കമിട്ടു. സേവനപ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ തന്നെയാണ് ലക്ഷ്യമെന്ന്‌ പ്രിൻസിപ്പൽ സാം ഡാനിയൽ, പ്രോഗ്രാം ഓഫീസർ ശസില്ലിയത്ത്, പിടിഎ പ്രസിഡന്റ്‌ സമീർ പൂക്കയിൽ എന്നിവർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top