26 April Friday

50 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jan 23, 2023
കരിപ്പൂർ
ഷാർജയിൽനിന്ന്‌ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ  യാത്രക്കാരനിൽനിന്ന്‌  1176 ഗ്രാം  സ്വർണം പിടികൂടി. കോഴിക്കോട് പൊൻമേരി പറമ്പിൽ കല്ലുംപറമ്മത്ത് ഉസ്മാനെ (60)യാണ്  എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. എയർഇന്ത്യയുടെ  എഐ 998 വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. ഗുളികരൂപത്തിലാക്കി ശരീരത്തിൽ ഒളിച്ചുവച്ചാണ് സ്വർണം കൊണ്ടുവന്നത്. പിടികൂടിയ സ്വർണത്തിന് 50 ലക്ഷം രൂപ വിലവരും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top