05 May Sunday

വിമാനത്താവള വികസനം: ടെൻഡർ ഉടൻ

വെബ് ഡെസ്‌ക്‌Updated: Sunday Oct 22, 2023
കരിപ്പൂർ
കരിപ്പൂർ വിമാനത്താവളത്തിൽ റെസ (റൺവേ സുരക്ഷാമേഖല) വിപുലീകരണത്തിനുള്ള ടെൻഡർ നടപടി ഉടൻ പൂർത്തിയാക്കും. സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നൽകിയ ഭൂമി  അളന്ന് തിട്ടപ്പെടുത്തിയ ശേഷമാകും ഇത്‌.  കേന്ദ്ര വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ട ഭൂമിയില്‍ 12.48 ഏക്കര്‍  സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് വിമാനത്താവള അതോറിറ്റിക്ക് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. പള്ളിക്കല്‍, നെടിയിരുപ്പ് വില്ലേജുകളില്‍നിന്നായി 12.48 ഏക്കറാണ്‌ കൈമാറിയത്. രണ്ട് വില്ലേജുകളിലെ 76 ഭൂവുടമകളില്‍നിന്നാണ് സ്ഥലം ഏറ്റെടുത്തത്. ഇതില്‍ 50 ഭൂവുടമകള്‍ നെടിയിരുപ്പ് വില്ലേജിലും 26 ഭൂവുടമകള്‍  പള്ളിക്കല്‍ വില്ലേജിലും ഉള്‍പ്പെടുന്നവരാണ്. 
രണ്ട് വില്ലേജുകളിലായി 63 ഭൂവുടമകൾക്ക് ഇതിനകം ബാങ്ക് അക്കൗണ്ട് വഴി തുക നല്‍കി. സ്ഥലവുമായി ബന്ധപ്പെട്ട്‌ നിയമ പ്രശ്‌നങ്ങളുള്ള 13 കൈവശക്കാര്‍ക്കാണ്‌  നഷ്ടപരിഹാരം കൊടുക്കാനുള്ളത്. ഈ തുക കോടതിയിയില്‍ കെട്ടിവയ്ക്കാനാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top